അതേസമയം രാജ്യത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.3 കോടിയിലധികം ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജൂണ്‍ 21 നും 26 നും ഇടയില്‍ രാജ്യത്ത് 3.3 കോടിയില്‍ അധികം ഡോസ് വാക്‌സിനുകൾ കുത്തിവെച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ പറയുന്നത്. ജൂണ്‍ 21 ന് മാത്രം രാജ്യത്ത് വിതരണം ചെയ്തത് 80 ലക്ഷത്തിലധികം ഡോസാണ്. മൂന്ന് കോടിയിലധികം വാക്‌സിന്‍ വിതരണം ചെയ്ത ആദ്യ സംസ്ഥാനം മഹാരാഷ്ട്രയാണ്. വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയിലെ വാക്‌സിന്‍ ഡോസ് വിതരണം മൂന്നുകോടി കടന്നത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും രണ്ട് കോടിയ്ക്കും മൂന്ന് കോടിയ്ക്കും ഇടയില്‍ വാക്‌സിന്‍ നൽകിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
advertisement
അതിനിടെ കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ രാജ്യത്ത് ആശ്വാസം പകര്‍ന്ന് കോവിഡ് കേസുകള്‍ കുറയുകയാണ്. പ്രതിദിനം നാലു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സാഹചര്യം മാറി നിലവിൽ അൻപതിനായിരത്തിൽ താഴെ വരെയെത്തി നിൽക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 48,698 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,01,83,143 ആയി.
രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയർന്നു നിൽക്കുന്നതും ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 64,818 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 2,91,93,085 രാജ്യത്ത് കോവിഡ് മുക്തി നേടിയത്. ആക്ടീവ് കേസുകളുടെ എണ്ണത്തിലും വൻ കുറവ് വന്നിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 5,95,565 ആക്ടീവ് കേസുകളാണുള്ളത്.
Also Read-ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകാം; കുത്തിവയ്പ് ഉപകാരപ്രദമെന്ന് ICMR
മരണനിരക്ക് ഉയർന്നു തന്നെയാണ് നിൽക്കുന്നതെങ്കിലും മുൻ ദിനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ് വരുന്നുണ്ട്. കഴിഞ്ഞ ഒറ്റദിവസത്തിൽ 1183 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. തുടർച്ചയായ ആറാം ദിനമാണ് മരണസംഖ്യ ആയിരത്തി അഞ്ഞൂറിൽ താഴെ മാത്രം രേഖപ്പെടുത്തുന്നത്. രാജ്യത്ത് ഇതുവരെ 3,94,493 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ദേശീയതലത്തിൽ കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിൽ ചില സംസ്ഥാനങ്ങളിലെ കണക്കുകൾ ആശങ്ക ഉയർത്തുന്നുണ്ട്. നിലവിൽ പ്രതിദിന കണക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. പതിനായിരത്തിന് മുകളില്‍ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മരണനിരക്ക് കുറവാണെന്നതാണ് ആശ്വാസം നൽകുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 11,546 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 118 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. ആകെ 12699 കോവിഡ് മരണങ്ങളാണ് കേരളത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രതിദിന കണക്കിൽ തൊട്ടടുത്ത നിൽക്കുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 511 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡ് വാക്സിനേഷനും രാജ്യത്ത് വിട്ടുവീഴ്ചയില്ലാതെ തുടർന്നു പോരുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 61.19 ലക്ഷം വാക്സിൻ ഡോസുകളാണ് നൽകിയത്. ഇതുവരെ 31.17 കോടി വാക്സിൻ ഡോസ് രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്.