ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകാം; കുത്തിവയ്പ് ഉപകാരപ്രദമെന്ന് ICMR

Last Updated:

ഗർഭിണികൾക്ക് വാക്സിൻ നൽകാമെന്ന് ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്. ഗർഭിണികളായ സ്ത്രീകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉപയോഗപ്രദമാണ്, അത് നൽകണം"

ന്യൂഡൽഹി: കോവിഡ് വാക്സിൻ ഗർഭിണികളായ സ്ത്രീകൾക്കും നൽകാമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ICMR). ഗർഭിണികളായ സ്ത്രീകൾക്ക് വളരെ ഉപയോഗപ്രദമായതിനൽ അവർക്ക് കുത്തിവയ്പ്പ് നൽകണമെന്നാണ് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ അറിയിച്ചിരിക്കുന്നത്.
"ഗർഭിണികൾക്ക് വാക്സിൻ നൽകാമെന്ന് ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്. ഗർഭിണികളായ സ്ത്രീകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉപയോഗപ്രദമാണ്, അത് നൽകണം". എന്നായിരുന്നു വാക്കുകൾ. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം സംബന്ധിച്ച് വിശദീകരിക്കുന്നതിനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഐസിഎംആർ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.
മുലയൂട്ടുന്ന സ്ത്രീകൾക്ക് വാക്സിൻ സ്വീകരിക്കാമെന്ന് നിർദേശമുണ്ടെങ്കിലും ഗർഭിണികളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ഒന്നും ഉണ്ടായിരുന്നില്ല. വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ സാധാരണയായി ഗർഭിണികളെ ഉൾപ്പെടുത്താത്തതിനാൽ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച വിവരങ്ങളുടെ അഭാവമാണ് ഇതിന് കാരണമായി സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ മുൻകാല നിലപാടുകളിൽ നിന്നും വ്യത്യസ്തമായ പുതിയ നിർദേശമാണ് ഐസിഎംആര്‍ മേധാവി മുന്നോട്ട് വച്ചിരിക്കുന്നത്.
advertisement
ഗർഭിണികൾക്കുള്ള കുത്തിവയ്പ്പ് സംബന്ധിച്ച് രോഗപ്രതിരോധത്തെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘം (NTGI) ഇക്കഴിഞ്ഞ മെയിൽ ചര്‍ച്ച ചെയ്തിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വാക്സിനേഷനിൽ നിന്നും ഗർഭിണികളെ ഒഴിവാക്കി നിർത്തരുതെന്ന നിർദേശമാണ് ഇവർ മുന്നോട്ട് വച്ചത്. ഗർഭിണികളിൽ വാക്സിനെടുത്താലുണ്ടാകുന്ന വെല്ലുവിളികൾ സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നെങ്കിലും വാക്സിന്‍റെ ഗുണങ്ങൾ വെല്ലുവിളികളെക്കാൾ വളരെ കൂടുതലാണെന്നായിരുന്നു ഈ കമ്മിറ്റി പ്രതികരിച്ചതെന്ന കാര്യവും ഡോ.ഭാർഗവ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകാം; കുത്തിവയ്പ് ഉപകാരപ്രദമെന്ന് ICMR
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement