ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ള അജിതനെ യാത്രകൾ അടക്കം ഒഴിവാക്കുന്നതിനായാണ് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റിയത്. നിലവിൽ ഇടുക്കിയിൽ പൊലീസ് ക്വാർട്ടേഴ്സിൽ താമസിച്ച് ജോലി ചെയ്തു വരുന്നതിനിടെയാണ് കോവിഡ് ബാധിക്കുന്നത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരവെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]Covid 19 | സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കോട്ടയത്ത് ചികിത്സയിലിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു[NEWS]
advertisement
തൊടുപുഴ പൂച്ചപ്ര സ്വദേശിയായ അജിതൻ 1990ലാണ് ജോലിയില്‍ പ്രവശിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച ആദ്യ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണിദ്ദേഹം.