Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?

Last Updated:

അൺലോക്ക് 3.0 ഇന്നുമുതൽ നിലവിൽ വരും.

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണിൽ അൺലോക്ക് 3.0 ഇന്നുമുതൽ നിലവിൽ വരും. കഴിഞ്ഞ ദിവസമാണ് അൺലോക്ക് 3.0 മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.
രാത്രികാല കർഫ്യൂ പിൻവലിക്കുന്നത് അടക്കമുള്ള സുപ്രധാന തീരുമാനങ്ങളാണ് അൺലോക്ക് മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൺടയിൻമെന്റ് സോണിന് പുറത്തുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഇളവുകൾ ബാധകമാകുക. അതേസമയം, ഓഗസ്റ്റ് 31 വരെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കും.
അൺലോക്ക് 3 പ്രധാനപ്പെട്ട 10 തീരുമാനങ്ങൾ
1. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഗസ്റ്റ് 31 വരെ തുറക്കില്ല
2. രാത്രികാല കർഫ്യൂ പിൻവലിച്ചു
3. സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം
4. ബാറുകൾ തുറക്കില്ല
5. കായികമത്സരങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല
advertisement
6. തിയറ്ററുകളും മാളുകളും തുറക്കില്ല
7. ജിംനേഷ്യങ്ങളും യോഗ സെന്ററുകളും ഓഗസ്റ്റ് അഞ്ചുമുതൽ
8. ഓഡിറ്റോറിയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം പിന്നീട്
9. മെട്രോ റെയിൽ തുറക്കില്ല
10. നീന്തൽക്കുളങ്ങൾ പാർക്കുകൾ എന്നിവ തുറക്കില്ല
കണ്ടെയിൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങൾക്ക് മാത്രമാണ് ഇളവുകൾ ബാധകം. മാസ്ക് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷം നടത്താവുന്നതാണ്.
സാമൂഹ്യ - രാഷ്ട്രീയ കൂടിച്ചേരലുകൾ, സ്പോർട്സ്, വിനോദ, അക്കാദമിക പരിപാടികൾ, മതപരവും സാംസ്കാരികവുമായ പരിപാടികൾ, എന്നിവയും ഒഴിവാക്കണം. സ്കൂളുകൾ, കോളേജുകൾ, സിനിമാ ഹാളുകൾ, നീന്തൽക്കുളങ്ങൾ, തിയറ്ററുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ, മെട്രോ സർവീസുകൾ, അന്താരാഷ്ട്ര വിമാനയാത്രകൾ എന്നിവ അനുവദനീയമല്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അന്താരാഷ്ട്ര വിമാനയാത്രകൾ നടത്താവുന്നതാണ്.
advertisement
കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുമാസം നീണ്ട അടച്ചിടലിനൊടുവിൽ മെയ് അവസാനമാണ് രാജ്യം ആദ്യമായി അൺലോക്ക് 1 പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ആരാധനാലയങ്ങൾ, റസ്റ്റോറന്റുകൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.
രാത്രികാല കർഫ്യൂ നിലനിർത്തി ആയിരുന്നു അൺലോക്ക് 1 പ്രഖ്യാപിച്ചത്. കണ്ടയിൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിലായിരുന്നു നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ജൂൺ അവസാനം ആയിരുന്നു കേന്ദ്രസർക്കാർ അൺലോക്ക് 2 പ്രഖ്യാപിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement