12 റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നവംബർ 28 മുതൽ കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നാല് ടീമുകളെയാണ് വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുള്ളത്. 24 ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. 12 പേരെ കൂടി അധികമായി നിയോഗിക്കും. വിമാനത്താവളത്തിലെ എട്ട് പേരെയും നിയോഗിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെത്തുന്നവർക്ക് റാപ്പിഡ് ടെസ്റ്റും ആർ ടി പി സി ആർ പരിശോധനയുമാണ് നടത്തുന്നത്. ഇത് യാത്രക്കാർക്ക് തിരഞ്ഞെടുക്കാം. റാപ്പിഡ് ടെസ്റ്റിൻ്റെ ഫലം 40 മിനിറ്റിനു ശേഷവും ആർ ടി പി സി ആർ മൂന്നു മണിക്കൂറിനു ശേഷവും ഫലം അറിയാം. ഫലം അറിഞ്ഞ ശേഷമായിരിക്കും യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയൂ. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കും നെഗറ്റീവ് ആകുന്നവരെ ഹോം ഐസൊലേഷനിലേക്കും മാറ്റും. ഹോം ഐസൊലേഷനിലുള്ളവർ എട്ടാം ദിവസം പരിശോധന നടത്തണം. റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള 4407 യാത്രക്കാരാണ് ഇതുവരെ എത്തിയത്. ഇതിൽ 10 പേരാണ് കോവിഡ് പോസിറ്റീവായത്. ഇതിൽ ഒരാൾക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.
advertisement
Also Read-Omicron | ഒമിക്രോണ്‍ വൈറസ് ബാധിച്ച് യുകെയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു
കപ്പൽമാർഗം കൊച്ചി തുറമുഖത്തെത്തുന്നവർക്കും പരിശോധന നടത്തും. വാക്സിനേഷനിൽ പിന്നിലുള്ള പഞ്ചായത്തുകൾക്കായി തീവ്ര വാക്സിനേഷൻ യജ്ഞം 18, 19 , 20 തീയതികളിൽ നടത്തും. ഇതിനായി 15 ന് പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ യോഗം ചേരും. ജില്ലയിൽ 82.67% ആണ് വാക്സിനേഷൻ. 60 വയസിനു മുകളിലുള്ള 99.88 % പേരും വാക്സിനെടുത്തു.
കോവിഡ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഈ മാസം 15 മുതൽ 30 വരെ ജില്ലയിൽ പ്രത്യേക കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ നടപ്പിലാക്കും. 18 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ രണ്ടാം ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി.
Also Read-Covid 19 | സംസ്ഥാനത്ത് 2434 പേര്‍ക്ക് കൂടി കോവിഡ്; മരണം 38
ഈ മാസം 18, 19, 20 തീയതികളിൽ 75 ശതമാനത്തിൽ താഴെ വാക്സിനേഷൻ നിരക്കുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും . നിലവിൽ ജില്ലയിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 82 ശതമാനം പേർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയിട്ടുണ്ട് .
