Omicron | ഒമിക്രോണ്‍ വൈറസ് ബാധിച്ച് യുകെയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു
- Published by:Jayashankar Av
- news18-malayalam
Last Updated:
ഒമിക്രോണ്‍ വകഭേദത്തെ അതിജീവിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതായി ബോറിസ് ജോണ്‍സൻ പറഞ്ഞു,
ലണ്ടന്‍: കൊറോണ വൈറസിന്റെ(Corona Virus) വകഭേദമായ ഒമിക്രോണ്‍(Omicron) ബാധിച്ച് യുകെയില്‍(UK) ഒരാള്‍ മരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ്(Boris Johnson) മരണം സ്ഥിരീകരിച്ചത്.
ഒമിക്രോണ്‍ വകഭേദത്തെ അതിജീവിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതായി ബോറിസ് ജോണ്‍സൻ പറഞ്ഞു,
. രാജ്യത്ത് നിരവധി പേരാണ് ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നുത്.രാജ്യത്ത് സ്ഥരീകരിക്കുന്ന കോവിഡ് കേസുകളിൽ 40 ശതമാനവും ഇപ്പോൾ ഒമിക്രോണ്‍ വകഭേതമാണ്.
എല്ലാവരും വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ മാസം അവസാനത്തോടെ തന്നെ ബൂസ്റ്റർ ഡോസുകള്‍ നല്‍കുമെന്നും ബോറിസ് ജോണ്‍സൻ പറഞ്ഞു,
Omicron | മഹാരാഷ്ട്രയിൽ 12കാരിയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത് പല്ലുവേദനയുമായി ആശുപത്രിയിൽ എത്തിയപ്പോൾ
നൈജീരിയയിൽ (Nigeria) നിന്ന് പിംപ്രി ചിഞ്ച്‌വാഡിലെത്തിയ 12 വയസ്സുകാരിയ്ക്ക് പല്ലുവേദനയെ (Toothache) തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കോവിഡ് 19 (Covid 19) സ്ഥിരീകരിച്ചത്. തുടർന്ന് പെൺകുട്ടിയ്ക്കും കുടുംബാംഗങ്ങൾക്കും ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണെന്ന് (Omicron Variant) കണ്ടെത്തുകയും ചെയ്തു. നവംബർ 24നാണ് ഇവർ ഇന്ത്യയിൽ (India) തിരിച്ചെത്തിയത്.
advertisement
പെൺകുട്ടിയെ പരിശോധിക്കുന്നതിന് മുമ്പ് ദന്തഡോക്ടർ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനയിൽ പെൺകുട്ടി കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. “തുടർന്ന് അടുത്ത സമ്പർക്കങ്ങൾ കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്തു” ആരോഗ്യ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കൊവിഡ് പോസിറ്റീവ് പരിശോധനയ്ക്ക് ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി നൈജീരിയയിൽ നിന്ന് മഹാരാഷ്ട്രയിലെത്തിയത്. “ആദ്യത്തെ പരിശോധനയിൽ നാല് കുടുംബാംഗങ്ങളും നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ടാമത്തെ ടെസ്റ്റിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ജിജാമാതാ ആശുപത്രിയിൽ ക്വാറന്റൈനിലാണെന്നും ” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
advertisement
വിദേശത്ത് നിന്നെത്തിയ ഒരാൾ ആർടി-പിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട അധികൃതർ വ്യക്തിയുടെ വീട് സന്ദർശിക്കുകയും രോഗലക്ഷണങ്ങളെ ആശ്രയിച്ച്, ഹോം അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർദ്ദേശിക്കുമെന്നും നടപടിക്രമങ്ങൾ വിശദീകരിച്ചുകൊണ്ട് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഒമിക്രോൺ ഭീഷണിയെ തുടർന്ന് 'അപകടസാധ്യതയുള്ള' രാജ്യമായി തരംതിരിച്ചിരിക്കുന്ന രാജ്യത്തിൽ നിന്നെത്തിയതിനാൽ
പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പിളുകൾ എൻഐവിയിലേക്ക് അയച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒമിക്രോണിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ കുടുംബാംഗങ്ങളിൽ 18 മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. ഇവക്കാർക്കും രോഗലക്ഷണങ്ങളില്ല. ഇവർക്ക് മൾട്ടി വൈറ്റമിൻ ഡോസുകൾ മാത്രമാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Location :
First Published :
December 13, 2021 6:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ഒമിക്രോണ്‍ വൈറസ് ബാധിച്ച് യുകെയില്‍ ആദ്യ മരണം സ്ഥിരീകരിച്ചു


