രാജസ്ഥാനിലെ നാഗൗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബെനിവാൾ രണ്ട് വ്യത്യസ്ത കോവിഡ് പരിശോധനകളുടെയും റിപ്പോർട്ടുകളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. പാർലമെന്റിന്റെ മൺസൂൺ സെഷനുമുമ്പുള്ള നിർബന്ധിത പരിശോധനയുടെ ഭാഗമായി ഐസിഎംആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്ച് ആൻഡ് പ്രിവൻഷൻ നടത്തിയ ആദ്യ പരിശോധനയിൽ അദ്ദേഹത്തിന് വൈറസ് ഉണ്ടെന്ന് തെളിഞ്ഞിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതോടെ പാർലമെന്റിൽ പങ്കെടുക്കാൻ കഴിയാതെ വന്ന എംപി മടങ്ങിയെത്തിയ ശേഷം ജയ്പൂരിലെ സവായ് മൻ സിംഗ് ആശുപത്രിയിലാണ് രണ്ടാമത്തെ പരിശോധന നടത്തിയത്. എന്നാൽ ജയ്പൂരിലെ ടെസ്റ്റിൽ എംപിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
'ലോക്‌സഭയിൽ ഞാൻ കോവിഡ് -19 പരിശോധിച്ചു, അത് പോസിറ്റീവ് ആയിരുന്നു. ജയ്പൂരിലെ എസ്എംഎസ് മെഡിക്കൽ ആശുപത്രിയിൽ ഞാൻ പരിശോധന നടത്തി, റിപ്പോർട്ട് നെഗറ്റീവ് ആയി. രണ്ട് റിപ്പോർട്ടുകളും ഞാൻ നിങ്ങളുമായി പങ്കിടുന്നു, ഏത് റിപ്പോർട്ട് ആണ് ശരിയെന്ന് പരിഗണിക്കേണ്ടത്?', എംപി ട്വിറ്ററിൽ പറഞ്ഞു.
