TRENDING:

Omicron | രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ഒമിക്രോൺ; രാജ്യത്ത് മൊത്തം കേസുകൾ 21 ആയി ഉയർന്നു

Last Updated:

ഇന്നലെ മാത്രം 17 പേർക്കാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയ്‌പൂർ: രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ (Omicron) സ്ഥിരീകരിച്ചു. രാജസ്ഥാനിൽ (Rajasthan) ഒമ്പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 21 ആയി ഉയർന്നു. ഇന്നലെ മാത്രം 17 പേർക്കാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.
(PTI Photo/R Senthil Kumar)
(PTI Photo/R Senthil Kumar)
advertisement

രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും കഴിഞ്ഞ മാസം 25- നാണ് കുടുംബം ഇന്ത്യയിൽ എത്തിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായിലൂടെ മുംബൈ വഴിയാണ് ഇവർ ജയ്‌പൂരിലെത്തിയത്.

ഇന്നലെ മഹാരാഷ്ട്രയിലെ ഏഴ് പേർക്കും ഡൽഹിയിലെ ഒരാൾക്കുമാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ പിംപരി ചിഞ്ച്വാഡിലെ ആറ് പേർക്കും പൂണെയിലെ ഒരാൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇതോടെ മൊത്തം കേസുകൾ എട്ടായി ഉയർന്നു. നേരത്തെ ഡോംബിവ്‌ലിയിലെ ഒരാൾക്കും ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്ത് നിന്ന് മടങ്ങി എത്തിയവരും മറ്റ് മൂന്ന് പേർ ഇവരുമായി അടുത്തിടപഴകിയവരുമാണ്.

advertisement

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്ന് എത്തിയ വ്യക്തിക്കാണ് ഡൽഹിയിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇയാളെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചിരുന്നു.

advertisement

Also read- Omicron | മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് ആകെ 12 കേസുകള്‍

രാജ്യത്ത് കര്‍ണാടകയിലാണ് ആദ്യമായി ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 46-കാരനായ ഡോക്ടര്‍ക്കും 66 വയസ്സുകാരനായ ദക്ഷിണാഫ്രിക്കന്‍ പൗരനുമായിരുന്നു ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പിന്നാലെ ഗുജറാത്തിൽ ജാംനഗറിലെ 72 വയസ്സുകാരനും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യ തലസ്ഥാനത്ത് എത്തിയ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

advertisement

Also read- Omicron | ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് സംശയം; രോഗബാധിതർ കൂടുന്നു

ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കുള്ള പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇവിടെ നടത്തുന്ന പരിശോധനകളില്‍ നെഗറ്റീവ് ആയാലും ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധനയില്‍ വീണ്ടും നെഗറ്റീവ് ആയതിന് ശേഷം മാത്രമേ മറ്റുള്ളവരുമായി സമ്പര്‍ക്കം പാടുകയുള്ളൂ എന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

advertisement

Also Read- Omicron| ഔദ്യോഗിക സ്ഥിരീകരണത്തിന് രണ്ട് ദിവസം മുമ്പ് ഇന്ത്യയിൽ ഒമിക്രോൺ എത്തി; കർണാടകയിലെ ഉന്നത ആരോഗ്യവിദഗ്ധൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനിടെ രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ ഉപദേശക സംഘം തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കും.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ഒമിക്രോൺ; രാജ്യത്ത് മൊത്തം കേസുകൾ 21 ആയി ഉയർന്നു
Open in App
Home
Video
Impact Shorts
Web Stories