Omicron| ഔദ്യോഗിക സ്ഥിരീകരണത്തിന് രണ്ട് ദിവസം മുമ്പ് ഇന്ത്യയിൽ ഒമിക്രോൺ എത്തി; കർണാടകയിലെ ഉന്നത ആരോഗ്യവിദഗ്ധൻ

Last Updated:

ഡിസംബർ രണ്ടിനാണ് രാജ്യത്ത് ഔദ്യോഗികമായി ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യുന്നത്

ന്യൂഡൽഹി: കോവിഡ് 19 (Covid 19) ഒമിക്രോൺ (Omicron)വകഭേദം ഇന്ത്യയിൽ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും രണ്ട് ദിവസം മുമ്പ് എത്തിയിട്ടുണ്ടെന്ന് കർണാടകയിലെ ഉന്നത ആരോഗ്യവിദഗ്ധൻ. ഇന്ന് രാജ്യത്ത് അഞ്ചാമത്തെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉന്നത ആരോഗ്യ പ്രവർത്തകന്റെ വെളിപ്പെടുത്തൽ. കർണാടകയിലെ SARS-CoV-2 ന്റെ ജനിതക സ്ഥിരീകരണത്തിനുള്ള നോഡൽ ഓഫീസറും ഉന്നത വൈറോളജിസ്റ്റുമാണ് ന്യൂസ് 18 നോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോകാരോഗ്യ സംഘടന (WHO)'ആശങ്കപ്പെടേണ്ട വകഭേദ'ത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്തയ വൈറസ് കർണാടകയിൽ നേരത്തേ കണ്ടെത്തിയിരുന്നുവെന്നും ഉറപ്പു വരുത്തുന്നതിനായി റിപ്പോർട്ട് കേന്ദ്രത്തിന് അയക്കുകയായിരുന്നുവെന്നാണ് ഡോ. വി രവി അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തിലേയും സംസ്ഥാനത്തേയും വിദഗ്ധർ പരിശോധിച്ചതിനു ശേഷമാണ് ഔദ്യോഗികമായി അറിയിപ്പ് നൽകിയത്.
നവംബർ മുപ്പതിന് കർണാടകയിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയെങ്കിലും ഡിസംബർ രണ്ടിനാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് സംസ്ഥാനത്തിന് മാത്രമായി ഇക്കാര്യം പ്രഖ്യാപിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ രണ്ടിനാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കർണാടകയിലാണ് ആദ്യത്തെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പിന്നാലെ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡിസംബർ നാലിന് ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡല്‍ഹിയിലാണ് ഇന്ന് പുതിയ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
advertisement
ഇന്ത്യയിൽ ആദ്യമായി ആൽഫ വകഭേദം റിപ്പോർട്ട് ചെയ്തതും കർണാടകയിലായിരുന്നു. ജീനോമിക് സീക്വൻസിംഗ് നിരീക്ഷണത്തിന്റെ മുകളിലാണ് ഞങ്ങൾ ഇതുവരെ. ഒമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം കേന്ദ്രം പ്രഖ്യാപിച്ചപ്പോഴേക്കും സംസ്ഥാനത്ത് രോഗികളെ കുറിച്ചുള്ള വിശദാംശങ്ങളും അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചിരുന്നതായി ഡോ. രവി പറഞ്ഞു.
കർണാടകയിൽ നാൽപ്പത്തിയാറുകാരനാണ് ആദ്യമായി ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹം അടുത്തിടെ വിദേശത്തേക്ക് യാത്ര നടത്തിയിട്ടുമില്ല. എങ്കിലും പുതിയ വകഭേദം പടരാനുള്ള സാധ്യത ഡോ. രവി തള്ളിക്കളയുന്നു.
advertisement
സംസ്ഥാനത്ത് ഒമിക്രോണ്‍ ജാഗ്രത കര്‍ശനമാക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷ്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചു. 25 വയസ്സുളള യുവാവിന് റാപ്പിഡ് ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ ഭീഷണിയിൽ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട രാജ്യമാണ് റഷ്യ.
രാവിലെ 5.25 നുള്ള വിമാനത്തിലാണ് ഇയാൾ കൊച്ചിയിൽ ഇറങ്ങിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ അമ്പലമുകളിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഒമിക്രോൺ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിക്കാൻ ഇയാളുടെ സ്രവം ശേഖരിച്ച് ജനിതക പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു.
advertisement
ഒമിക്രോൺ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ യാത്രക്കാർക്കുള്ള പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഇവിടെ നടത്തുന്ന പരിശോധനകളിൽ നെഗറ്റീവ് ആയാലും ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റീനും തുടർന്ന് ആർടിപിസിആർ പരിശോധനയിൽ വീണ്ടും നെഗറ്റീവ് ആയതിന് ശേഷം മാത്രമേ മറ്റുള്ളവരുമായി സമ്പർക്കം പാടുകയുള്ളൂ എന്ന ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron| ഔദ്യോഗിക സ്ഥിരീകരണത്തിന് രണ്ട് ദിവസം മുമ്പ് ഇന്ത്യയിൽ ഒമിക്രോൺ എത്തി; കർണാടകയിലെ ഉന്നത ആരോഗ്യവിദഗ്ധൻ
Next Article
advertisement
'വേടന് പോലും!' മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യം; മറുപടി പാട്ടിലൂടെയെന്ന് വേടൻ
'വേടന് പോലും!' മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യം; മറുപടി പാട്ടിലൂടെയെന്ന് വേടൻ
  • വേടന് പാട്ടിലൂടെ മറുപടി നല്‍കുമെന്ന്, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവന അപമാനമാണെന്ന് പറഞ്ഞു.

  • വേടന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗമല്ലെന്നും, അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നതായും വ്യക്തമാക്കി.

  • വേടന് ലൈംഗികപീഡനക്കേസുകള്‍ നേരിടുന്നയാളാണെന്ന വിമര്‍ശനങ്ങളും ഈ പശ്ചാത്തലത്തില്‍ ഉയര്‍ന്നിരുന്നു.

View All
advertisement