തൊട്ടടുത്ത സീറ്റുകളിൽ യാത്രക്കാരായിരുന്നവരിൽ നിന്ന് കൂടുതൽ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനം. വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മുഴുവൻ പേരിലും ഇപ്പോൾ ശ്രവ പരിശോധന നടത്തുന്നില്ല.
നിരീക്ഷണ കാലയളവിൽ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരിലും റാൻഡം ചെക്കിംഗ് എന്ന നിലയിലുമാണ് പരിശോധന. 68 വയസ്സായിരുന്നു വസന്തകുമാറിന്. ന്യുമോണിയ ബാധിച്ച വസന്തകുമാറിന്റെ മരണ കാരണം ഹൃദയാഘാതമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
TRENDING:തലച്ചോറിന് പരിക്കേറ്റ് സംസാരശേഷി നഷ്ടമായി; രണ്ട് മാസത്തിന് ശേഷം യുവതി സംസാരിക്കുന്നത് നാല് വ്യത്യസ്ത ശൈലിയിൽ [NEWS]അച്ഛൻ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി; പ്രതീക്ഷ നൽകുന്നതെന്ന് ഡോക്ടർമാർ [NEWS]കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പാർട്ടിയിലെ ഒരു വിഭാഗം വേട്ടയാടി; കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് [NEWS]
advertisement
ഡൽഹിയിൽ നിന്ന് കഴിഞ്ഞ പത്തിന് ആണ് നാട്ടിലെത്തിയത്. ഹോം ക്വാറന്റൈനിലായിരുന്നു. കടുത്ത പനിയെ തുടർന്ന് 15 ന് സ്രവം പരിശോധനയ്ക്കെടുത്തു. 17ന് രോഗം സ്വീകരിച്ചതിനെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ച വസന്തകുമാറിനായി കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നും ജീവൻ രക്ഷ മരുന്ന് എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ സ്ഥിതി കൂടുതൽ ഗുരുതരമായി.
രാത്രി ഹൃദയാഘാതം ഉണ്ടായതിനു പിന്നാലെ രാവിലെ 9.55 നായിരുന്നു മരണം. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.