കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പാർട്ടിയിലെ ഒരു വിഭാഗം വേട്ടയാടി; കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Last Updated:

"സുരേന്ദ്രേട്ടൻ ഹൃദയം പൊട്ടിയാണ് മരിച്ചത്. ആ മനസിനെ അത്രമേൽ ഉലച്ച ഒരു സംഭവം ഞായറാഴ്ച ഉണ്ടായിരുന്നു. " പ്രമോദ് ഫേസ് ബുക്കിൽ കുറിച്ചു .

ഇന്നലെ അന്തരിച്ച കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പാർട്ടിയിലെ ഒരു വിഭാഗം വേട്ടയാടിയിരുന്നതായി കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് . കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ കെ പ്രമോദിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
കെ സുരേന്ദ്രനെ തകർക്കാൻ ഒരു സംഘം സൈബർ കൊട്ടേഷൻ നൽകി എന്നാണ് പ്രമോദിന്റെ ആരോപണം. "സുരേന്ദ്രേട്ടൻ ഹൃദയം പൊട്ടിയാണ് മരിച്ചത്. ആ മനസിനെ അത്രമേൽ ഉലച്ച ഒരു സംഭവം ഞായറാഴ്ച ഉണ്ടായിരുന്നു. " പ്രമോദ് ഫേസ് ബുക്കിൽ കുറിച്ചു.
കണ്ണൂർ മേയർ സ്ഥാനത്തിന് കുപ്പായം തുന്നി നടക്കുകയാണ് കെ സുരേന്ദ്രൻ എന്ന് വ്യാപകമായി പ്രചരിപ്പിച്ചതായും ഫേസ്ബുക്കിലെ കുറിപ്പ് ആരോപിക്കുന്നു.
advertisement
[NEWS]
"തികച്ചും അനവസരത്തിലാണ് സുരേന്ദ്രേട്ടനെതിരെ ഇത്തരമൊരു സൈബർ അക്രമണം നടന്നത്. അത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെയടക്കം ടാഗ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ആ ശുദ്ധമനസിന് വലിയ ആഘാതമായി. ഇന്നലെ സുരേന്ദ്രേട്ടൻ സംസാരിച്ചതൊക്കെ ഈ വിഷയമായിരുന്നു.
advertisement
അപ്രതീക്ഷിതമായുണ്ടായ മാനസികാഘാതവും വ്യക്തിഹത്യയും താങ്ങാനാകാതെ ഹൃദയം പൊട്ടി മരിച്ച പ്രിയപ്പെട്ട സുരേന്ദ്രേട്ടാ, നാളെ മൃതദേഹം ചിതയിലേക്കെടുക്കും മുമ്പെങ്കിലും ഇതു പറഞ്ഞില്ലെങ്കിൽ എന്താത്മാർത്ഥതയാണ് നമ്മുടെ ബന്ധത്തിലുള്ളത് " , കുറിപ്പിൽ പ്രമോദ് പറയുന്നു.
പാർട്ടി പ്രവർത്തകനെന്ന ലേബലിൽ സുരേന്ദ്രേന് എതിരെ വ്യക്തിഹത്യ നടത്തിയവനെതിരെ നിയമ നടപടി വേണമെന്നാവശ്യം കെ പ്രമോദ് മുന്നോട്ടുവയ്ക്കുന്നുണ്ട്. കെപിസിസിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഇതിന് തയ്യാറാകണം.
യൂത്ത് കോൺഗ്രസും ഐ എൻ ടി യു സി യുമൊക്കെ ഇത് ഗൗരവത്തോടെ കാണണമെന്നും പ്രമോദ് ആവശ്യപ്പെടുന്നു.
advertisement
"നമ്മുടെ സുരേന്ദ്രേട്ടനെ കൊന്നവർ, അതിന് ഗൂഢാലോചന നടത്തിയവർ.. അവരെ ഇനിയും തോളിലേറ്റി നടക്കാനാണ് ഭാവമെങ്കിൽ അതൊന്നും പൊറുക്കാൻ സുരേന്ദ്രേട്ടനെ സ്നേഹിക്കുന്ന പ്രവർത്തകർ തയ്യാറാകില്ല..
സുരേന്ദ്രേട്ടന് നീതി വേണം .." എന്ന് വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിക്കുന്നത്.
കെ സുധാകരന്റെ ഇടപെടലിനെ തുടർന്ന് തൽക്കാലം പരസ്യ പ്രസ്താവനകളിൽ നിന്ന് പാർട്ടി നേതൃത്വം പിൻമാറിയിട്ടുണ്ട്. പക്ഷേ  സംസ്കാരചടങ്ങുകൾ പൂർത്തിയാകുന്നതോടെ ഈ വിഷയം ചർച്ചകളിൽ സജീവമാകും
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പാർട്ടിയിലെ ഒരു വിഭാഗം വേട്ടയാടി; കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement