TRENDING:

Omicron | ജനുവരി അവസാനത്തോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയേക്കും: SBI റിപ്പോര്‍ട്ട്

Last Updated:

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 238,018 പുതിയ കോവിഡ് -19 കേസുകളാണ് രേഖപ്പെടുത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്ത് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് 19 മഹാമാരിയുടെ (Covid Pandemic) മൂന്നാം തരംഗം (Third Wave) അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് (Research Report). കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കോവിഡ് 19 കേസുകൾ ഇന്ത്യയിൽ അതിവേഗം കുതിച്ചുയരുകയാണ്.
advertisement

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 238,018 പുതിയ കോവിഡ് -19 കേസുകളാണ് രേഖപ്പെടുത്തിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.43 ശതമാനമാണ്. ഒമിക്രോണ്‍ (Omicron) ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍, രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്താൻ എടുത്ത ശരാശരി സമയം 54 ദിവസമാണ്. ''ഇപ്പോഴത്തെ പീക്ക് ടൈം കേസുകളുടെ എണ്ണം മുന്‍ പീക്ക് ടൈം കേസുകളെ അപേക്ഷിച്ച് ശരാശരി 3.3 മടങ്ങ് കൂടുതലാണ്'' എന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

advertisement

കോവിഡ് 19 മൂന്നാം തരംഗം മാസാവസാനത്തോടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും: എസ്ബിഐ ഗവേഷണ റിപ്പോര്‍ട്ട്

പ്രതിദിനം 20,971 കേസുകളോടെ കോവിഡ് 19 മൂന്നാം തരംഗം മുംബൈയില്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഗവേഷണ വിഭാഗം പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസർ ഡോ സൗമ്യ കാന്തി ഘോഷ് എഴുതുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയില്‍ പുതിയ കോവിഡ് 19 കേസുകളുടെ നിരക്ക് ആശ്വാസകരമായ നിലയിലാണ്. പക്ഷെ ബെംഗളൂരു, പൂനെ തുടങ്ങിയ സ്ഥലങ്ങളില്‍ കേസുകള്‍ ഇപ്പോഴും കുത്തനെ ഉയരുകയാണ്. ''അതിനാല്‍, മറ്റ് ജില്ലകളും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും കോവിഡ് വ്യാപനം നിയന്ത്രിക്കുകയും ചെയ്താല്‍ മുംബൈയിൽ രോഗവ്യാപനം ഉയര്‍ന്ന നിലയിലെത്തിയതിന്റെ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ദേശീയ തലത്തില്‍ രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയേക്കും'' എന്ന് ഡോ സൗമ്യ കാന്തി ഘോഷ് റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു.

advertisement

ഒമിക്രോണ്‍ വകഭേദത്തെ സംബന്ധിച്ചിടത്തോളം, രോഗവ്യാപനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നുള്ള ഇടിവ് കോവിഡ് കേസുകളിലെ വര്‍ദ്ധനവ് പോലെ തന്നെ അതിവേഗത്തിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ ഗ്രാമപ്രദേശങ്ങളുടെ കാര്യമെടുത്താൽ ആന്ധ്രാ പ്രദേശ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഒഡീഷ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പുതിയ കോവിഡ് 19 കേസുകളുടെ എണ്ണം കൂടുതലെന്ന് എസ്ബിഐ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ഉണ്ടായ കോവിഡ് 19 രണ്ടാം തരംഗത്തെ ഉദാഹരിച്ചുകൊണ്ട്, 2021 മെയ് 6 ന് ദേശീയതലത്തിൽ രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയതിന് മുമ്പായി നിരവധി പ്രധാന ജില്ലകളിൽ രണ്ടാമത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ ഘോഷ് പരാമര്‍ശിക്കുന്നു.

advertisement

15 ജില്ലകളിലെ കോവിഡ് 19 കേസുകളുടെ വിവരം പങ്കുവച്ചുകൊണ്ട്, നിരവധി സ്ഥലങ്ങളിൽ പുതിയ അണുബാധകളുടെ എണ്ണം ഇതിനകം കുറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഘോഷ് പറയുന്നു.

ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ 15 ജില്ലകളില്‍ 10 എണ്ണവും പ്രധാന നഗരങ്ങളാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ 15 ജില്ലകളിലെ പുതിയ കോവിഡ് 19 കേസുകളുടെ നിരക്ക് 2021 ഡിസംബറിൽ 67.9 ശതമാനം ആയിരുന്നെങ്കിൽ 2022 ജനുവരിയില്‍ അത് 37.4 ശതമാനമായി കുറഞ്ഞു.

advertisement

അതേസമയം, ''പുതിയ കോവിഡ് കേസുകളില്‍ ഗ്രാമീണ ജില്ലകളുടെ ആകെയുള്ള വിഹിതം 2021 ഡിസംബറിലെ 14.4 ശതമാനത്തില്‍ നിന്ന് 2022 ജനുവരിയില്‍ 32.6 ശതമാനമായി ഉയര്‍ന്നു'' എന്നും എസ്ബിഐ ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വാക്സിനേഷന് അർഹരായ ജനസംഖ്യയുടെ 89 ശതമാനത്തിനെങ്കിലും വാക്സിന്റെ ഒരു ഡോസ് നൽകിയിട്ടുണ്ടെന്നും 64 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് കുത്തിവെയ്പ്പും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ 44 ലക്ഷം മുന്‍കരുതല്‍ ഡോസുകളും 15-18 പ്രായക്കാര്‍ക്ക് 3.45 കോടി ഡോസുകളും ഇതുവരെ നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന കോവിഡ് -19 വാക്‌സിനേഷന്‍ കവറേജ് കാരണം ചില ഗ്രാമപ്രദേശങ്ങളില്‍ പുതിയ കോവിഡ് -19 അണുബാധകളുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ''2022 ജനുവരിയില്‍ മൊത്തം വാക്‌സിനേഷനില്‍ ഗ്രാമീണ വാക്‌സിനേഷന്‍ വിഹിതം 83 ശതമാനമാണ്,'' എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നു.

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ യോഗ്യരായ ജനസംഖ്യയുടെ 70 ശതമാനത്തിലധികം പേര്‍ക്കും വാക്സിന്റെ രണ്ടു ഡോസും നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, പഞ്ചാബ്, യുപി, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഇപ്പോഴും പിന്നിലാണ്. ഈ സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും എസ്ബിഐ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു.

Covid-19 | കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് വീണ്ടും അണുബാധയുണ്ടായേക്കാം: ICMR വിദഗ്ധൻ

അതേസമയം, കൊറോണ വൈറസ് ബാധിച്ച് സുഖം പ്രാപിച്ച ഒരാള്‍ക്ക് വീണ്ടും അണുബാധയുണ്ടാകാം എന്ന് ICMR-NIIRNCD (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇംപ്ലിമെന്റേഷന്‍ റിസര്‍ച്ച് ഓണ്‍ നോണ്‍-കമ്യൂണിക്കബിള്‍ ഡിസീസ്) ഡയറക്ടര്‍ ഡോ. അരുണ്‍ ശര്‍മ്മ അഭിപ്രായപ്പെടുന്നു.

Covid 19 | കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും; അതീവ ജാഗ്രത തുടരണം ; മന്ത്രി വീണാ ജോര്‍ജ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രോഗബാധിതനായ വ്യക്തിയില്‍ ആന്റിബോഡികള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് അണുബാധയ്ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ രോഗിക്ക് ഗുരുതരമായ അണുബാധ ഉണ്ടാകുന്നതുവരെ അല്ലെങ്കില്‍ ശ്വാസകോശത്തെ വൈറസ് ബാധിക്കുന്നതുവരെ രക്തത്തിലുള്ള ആന്റിബോഡി അണുബാധയ്ക്കെതിരെ പോരാടുന്നില്ല. ഈ കാരണം കൊണ്ടാണ് കോവിഡ് ഒരു തവണ ബാധിച്ച് സുഖം പ്രാപിച്ച വ്യക്തികള്‍ക്ക് ശരീരത്തില്‍ ആന്റിബോഡി ഉണ്ടെങ്കില്‍ പോലും വീണ്ടും അണുബാധ ഉണ്ടാകാം എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത് എന്ന് ശര്‍മ്മ വ്യക്തമാക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ജനുവരി അവസാനത്തോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയേക്കും: SBI റിപ്പോര്‍ട്ട്
Open in App
Home
Video
Impact Shorts
Web Stories