TRENDING:

Covid 19 | ഏഴ് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Last Updated:

ടീമിലെ മറ്റംഗങ്ങളായ ഹൈദർ അലി, ഷതാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് ടീമിലെ ഏഴ് അംഗങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ടീമിൽ ആകെ രോഗബാധിതരുടെ എണ്ണം പത്തായി. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയും കളിക്കാർക്ക് ഒരുമിച്ച് രോഗം സ്ഥിരീകരിക്കുന്നത്. ഏഴ് കളിക്കാർക്കും ടീമിനൊപ്പമുള്ള മറ്റൊരു സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെ അംഗങ്ങളായ ഫഖർ സമാൻ, ഇമ്രാന്‍ ഖാൻ, കാഷിഫ് ഭട്ടി, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നെയ്ൻ, മുഹമ്മദ് റിസ്വാൻ, വഹാബ് റിയാസ് എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടീമിലെ മറ്റംഗങ്ങളായ ഹൈദർ അലി, ഷതാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

TRENDING:കേരളത്തിന് അഭിമാനം; ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഐക്യരാഷ്ട്ര സഭയുടെ പരിപാടിയിൽ ലോക നേതാക്കൾക്കൊപ്പം [NEWS]Hajj 2020: ഈ വർഷം ഇന്ത്യ ഹജ്ജ് തീർഥാടകരെ അയയ്ക്കില്ല; പണം പൂർണമായി തിരിച്ചുനൽകുമെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി [NEWS]ചൈനീസ് അതിക്രമത്തെ മുഖ്യമന്ത്രി പിണറായി അപലപിക്കാത്തതെന്ത്? രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത് [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കറാച്ചി,ലാഹോർ, പെഷാവർ എന്നിവിടങ്ങളിലായി മുപ്പത്തിയഞ്ച് കളിക്കാർക്ക് പാക് ക്രിക്കറ്റ് ബോർഡ് പരിശീലനം സംഘടിപ്പിച്ചിരുന്നു. കളിക്കാരിലാരും തന്നെ യാതൊരു രോഗലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ല എന്നാണ് അധികൃതർ പറയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഏഴ് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories