TRENDING:

പച്ചക്കറി വിൽപ്പനക്കാർക്ക് കോവിഡ്; പാൽ, മരുന്ന് കടകളൊഴികെ അഹമ്മദാബാദിൽ എല്ലാ കടകളും ഒരാഴ്ച അടച്ചിടും

Last Updated:

ഇന്ന് അർധ രാത്രി മുതലാണ് നിയന്ത്രണം ആരംഭിക്കുന്നത്. മെയ്15 രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദാബാദ്: കോവിഡ് ഏറ്റവും മോശമായി ബാധിച്ച അഹമ്മദാബാദ് നഗരത്തിൽ എല്ലാ കടകളും ഇന്നു മുതൽ ഒരാഴ്ച അടച്ചിടും. പാലും മരുന്നു വിൽപ്പന കടകളുമൊഴികെ എല്ലാം അടച്ചിടാനാണ് ബുധനാഴ്ച നിർദേശം നൽകിയത്.
advertisement

ഇന്ന് അർധ രാത്രി മുതലാണ് നിയന്ത്രണം ആരംഭിക്കുന്നത്. മെയ്15 രാവിലെ ആറ് മണി വരെയാണ് നിയന്ത്രണമെന്ന് മുനിസിപ്പൽ കമ്മീഷ്ണർ മുകേഷ് കുമാർ പറഞ്ഞു. പാലും മരുന്നു വിൽപ്പനക്കടകളുമൊഴികെ മറ്റെല്ലാ കടകളും അടച്ചിടുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ആളുകൾ സാധനങ്ങളും മറ്റും വാങ്ങുന്നതിനായി കൂട്ടത്തോടെ പുറത്തിറങ്ങി രോഗ വ്യാപനത്തിനു കാരണമാകുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു നിര്‍ദേശം നൽകിയിരിക്കുന്നത്.

കൊറോണ വൈറസ് പോസിറ്റീവ് ആയ ചിലരുമായി സമ്പർക്കം പുലർത്തിയതിനാൽ സിവിൽ മേധാവി വിജയ് നെഹ്റ 14 ദിവസത്തെ ക്വാറന്റൈനിൽ പോയതിനെ തുടർന്നാണ് കുമാറിനെ ചൊവ്വാഴ്ച മുനിസിപ്പൽ കമ്മീഷണറായി നിയമിച്ചത്. കോവിഡ് -19 കേസുകൾ വര്‍ധിക്കുന്നത് കണക്കിലെടുക്കുമ്പോൾ വേണ്ടത്ര നടപടികൾ സ്വീകരിക്കേണ്ടത് പൊതു താൽപര്യ ആവശ്യമാണെന്ന് കുമാർ പറഞ്ഞു.

advertisement

അതേസമയം, കടകൾ അടച്ചിടുന്നതറിഞ്ഞ് പരിഭ്രാന്തരായ ആളുകൾ പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങാൻ കൂട്ടത്തോടെ പുറത്തിറങ്ങി.

You may also like:''COVID 19| തൃശ്ശൂരിൽ എത്തുന്ന ആദ്യ പ്രവാസി സംഘത്തിന് ക്വറന്‍റീൻ ഗുരുവായൂരിൽ

[NEWS]''COVID 19| മരണനിരക്ക് കൂടുതൽ; ആളുകൾ ഫുട്ബോൾ കളിച്ച് നടന്നു; ലോക്ക്ഡൗൺ നടപ്പാക്കിയത് ലാഘവത്തോടെ; പശ്ചിമ ബംഗാളിനെതിരെ കേന്ദ്രസർക്കാർ

advertisement

[NEWS]വെറും 60 സെക്കൻഡ്, എട്ട് ബീറ്റ്റൂട്ട് കബാബ് അകത്താക്കി സച്ചിൻ തെണ്ടുൽക്കർ

[news]

നേരത്തെ നഗരത്തിലെ നിരവധി പച്ചക്കറി കച്ചവടക്കാർക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. കച്ചവടത്തിന് മുമ്പ് എല്ലാ വിൽപ്പനക്കാരെയും പരിശോധന നടത്തിയിരുന്നു.

ഗുജറാത്തിലെ 6,245 കേസുകളിൽ 4,358 കൊറോണ വൈറസ് പോസിറ്റീവ് കേസുകളും അഹമ്മദാബാദിലാണ്. സംസ്ഥാനത്തെ 368 കോവിഡ് മരണങ്ങളിൽ 273 ഉം അഹമ്മദാബാദിലാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Corona/
പച്ചക്കറി വിൽപ്പനക്കാർക്ക് കോവിഡ്; പാൽ, മരുന്ന് കടകളൊഴികെ അഹമ്മദാബാദിൽ എല്ലാ കടകളും ഒരാഴ്ച അടച്ചിടും
Open in App
Home
Video
Impact Shorts
Web Stories