മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ആരാധകർക്ക് പ്രിയങ്കരനാകുന്നത് തന്റെ ലാളിത്യം നിറഞ്ഞ ജീവിതം കൊണ്ട് കൂടിയാണ്. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ അദ്ദേഹം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.
ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് തന്റെ മുടി സ്വയം വെട്ടിയൊതുക്കിയത് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. മുടി വെട്ടിയൊതുക്കുന്നതിന്റെ ചിത്രങ്ങളും മുടി വെട്ടിയൊതുക്കിയതിന് ശേഷമുള്ള ചിത്രങ്ങളുമായിരുന്നു അദ്ദേഹം പങ്കുവെച്ചത്.
ഇപ്പോൾ ഇതാ, 60 സെക്കൻസ് കൊണ്ട് കഴിച്ചുതീർത്ത ബീറ്റ്റൂട്ട് കബാബിന്റെ വിശേഷങ്ങളാണ് ആരാധകരുമായി പങ്കു വെച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രത്തിൽ ഒരു പ്ലേറ്റിൽ എട്ട് ബീറ്റ്റൂട്ട് കബാബുമായി സച്ചിൻ. രണ്ടാമത്തെ ചിത്രത്തിൽ കാലി പ്ലേറ്റുമായി മകൾ സാറയ്ക്കൊപ്പമുള്ള ചിത്രവും.
അറുപത് സെക്കൻഡിനുള്ളിൽ കബാബ് പാത്രം കാലിയാക്കിയെന്നാണ് ചിത്രത്തിന്റെ കാപ്ഷൻ. രുചികരമായ ബീറ്റ്റൂട്ട് കബാബ് ഉണ്ടാക്കിയതിന് മകൾ സാറയ്ക്ക് നന്ദിയും പറയുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു. കബാബ് കണ്ടാൽ തന്നെ അറിയാം അത് രുചികരമാണെന്ന്, സാറ നല്ല കുക്ക് ആണെന്നും ആരാധകർ സമ്മതിച്ചു കഴിഞ്ഞു.
കുടുംബത്തിലെ സന്തോഷകരമായ മുഹൂർത്തങ്ങളെല്ലാം സച്ചിൻ ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. മകൾ സാറയുടെ ബിരുദദാന ചടങ്ങുകളും സച്ചിൻ സോഷ്യൽ മീഡിയയിൽ നേരത്തെ പങ്കുവെച്ചിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.