COVID 19| മരണനിരക്ക് കൂടുതൽ; ആളുകൾ ഫുട്ബോൾ കളിച്ച് നടന്നു; ലോക്ക്ഡൗൺ നടപ്പാക്കിയത് ലാഘവത്തോടെ; പശ്ചിമ ബംഗാളിനെതിരെ കേന്ദ്രസർക്കാർ
- Published by:Rajesh V
- news18-malayalam
Last Updated:
Covid 19 in West Bengal | 13.2 ശതമാനമാണ് പശ്ചിമ ബംഗാളിലെ മരണ നിരക്കെന്നും രാജ്യത്തെ മറ്റേത് സംസ്ഥാനത്തെക്കാളും ഉയര്‍ന്നതാണ് ഇതെന്നും ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
കൊൽക്കത്ത: ലോക്ക്ഡൗൺ ലാഘവത്തോടെ നടപ്പാക്കിയതിന് പശ്ചിമബംഗാളിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ. ക്രിക്കറ്റും ഫുട്ബോളും കളിച്ച് ആളുകൾ നടന്നത് ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുന്നതിൽ കൊൽക്കത്തയിലെയും ഹൗറയിലെയും ജില്ലാഭരണകൂടം വരുത്തിയ വീഴ്ചയാണ് കാണിക്കുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കൊല്‍ക്കത്ത അടക്കമുള്ള നഗരങ്ങള്‍ സന്ദര്‍ശിച്ച രണ്ട് മന്ത്രിതല സംഘങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനതത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ബംഗാള്‍ സര്‍ക്കാരിന് കത്തയച്ചിട്ടുള്ളത്.
13.2 ശതമാനമാണ് പശ്ചിമ ബംഗാളിലെ മരണ നിരക്കെന്നും രാജ്യത്തെ മറ്റേത് സംസ്ഥാനത്തെക്കാളും ഉയര്‍ന്നതാണ് ഇതെന്നും ആഭ്യന്തര സെക്രട്ടറിയുടെ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരീക്ഷണവും രോഗബാധ കണ്ടത്തെലും പരിശോധന നടത്തലുമെല്ലാം മന്ദഗതിയിലാണ്. ടെസ്റ്റുകളുടെ എണ്ണം വളരെ കുറഞ്ഞതും ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടായതും അടക്കമുള്ളവയാണ് ഇതിനു പിന്നിലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി.
TRENDING:COVID 19|'ആരോഗ്യസേതു ആപ്പിൽ സുരക്ഷാ വീഴ്ച്ച'; എത്തിക്കൽ ഹാക്കറുടെ മുന്നറിയിപ്പിന് കേന്ദ്രത്തിന്റ വിശദീകരണം [NEWS]ഗൂഗിള്‍ പേയ്ക്കും PayTmനും മറ്റൊരു എതിരാളി; വാട്ട്സ്‌ആപ്പ് പേ; മേയ് അവസാനത്തോടെ ഇന്ത്യയില്‍ [NEWS]#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി [NEWS]
കൊല്‍ത്തയിലെയും ഹൗറയിലെയും പ്രത്യേക മേഖലകളില്‍ പ്രത്യേക ഗ്രൂപ്പുകള്‍ ലോക്ക്ഡൗണ്‍ ലംഘനം നടത്തുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. വൈറസ് വ്യാപനം തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെയും പോലീസിനു നേരെയും ആക്രമണങ്ങളുണ്ടായി. ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ക്വാറന്റൈന്‍ സംവിധാനങ്ങളുടെ അപര്യാപ്തതതയും നിരാശാജനകമാണ്. ചന്തകളിലെ ജനത്തിരക്ക്, ശുചിത്വ പരിപാലന സംവിധാനങ്ങളുടെ അഭാവം, മുഖാവരണം ധരിക്കാതെ ആളുകള്‍ പുറത്തിറങ്ങുന്ന സാഹചര്യം, ജനങ്ങള്‍ നദികളില്‍ കുളിക്കുന്നത്, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത്, ലോക്ക്ഡൗണ്‍ കാര്യക്ഷമമായി നടടപ്പാക്കുന്നതിലെ വീഴ്ച, സാമൂഹ്യ അകലം പാലിക്കാത്തത്, റിക്ഷകള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ എന്നിവയെല്ലാം പശ്ചിമ ബംഗാളിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി.
advertisement
ജനങ്ങള്‍ കൂട്ടംകൂടുന്നത് തടയുന്നതില്‍ ജില്ലാ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പശ്ചിമ ബംഗാളില്‍ 1344 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. ഇതില്‍ 140 പേര്‍ മരിച്ചു. 364 പേര്‍ രോഗമുക്തി നേടി.
Location :
First Published :
May 06, 2020 11:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| മരണനിരക്ക് കൂടുതൽ; ആളുകൾ ഫുട്ബോൾ കളിച്ച് നടന്നു; ലോക്ക്ഡൗൺ നടപ്പാക്കിയത് ലാഘവത്തോടെ; പശ്ചിമ ബംഗാളിനെതിരെ കേന്ദ്രസർക്കാർ