ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഗ്രേറ്റര്‍ നോയിഡയിലുള്ള ഓപ്പോ മൊബൈല്‍ നിര്‍മാണ യൂണിറ്റ് അടച്ചിടുന്നതായും കമ്പനി അധികൃതര്‍ അറിയിച്ചു. എല്ലാ ജീവനക്കാരുടെയും കോവിഡ് പരിശോധനാഫലം ലഭിച്ചിട്ടില്ല. പരിശോധനാ ഫലം ലഭിച്ച ശേഷം കോവിഡ് നെഗറ്റീവായ ജീവനക്കാരെ ഉള്‍പ്പെടുത്തി കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കും.
TRENDING:സംസ്ഥാനത്ത് ബിവറേജസ് മദ്യവിൽപനശാലകളും ബാറുകളിലെ കൗണ്ടറുകളും ബുധനാഴ്ച തുറക്കും[NEWS]എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നീട്ടി[NEWS]വിദ്വേഷം പരത്തുന്ന പരിപാടികൾ; സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ [NEWS]
advertisement
30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി കമ്പനികള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ചയാണ് ഗ്രേറ്റര്‍ നോയിഡയിലെ ഓപ്പോ യൂണിറ്റ് പ്രവര്‍ത്തനം പുനഃരാരംഭിച്ചത്.