തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വിൽപനശാലകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബിവറേജസ് ഔട്ട്ലെറ്റുകൾ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ എന്നിവക്ക് പുറമെ ബാറുകളിലും ബിയർ- വൈൻ പാർലറുകളിലെ പുതിയ കൗണ്ടറുകൾ വഴിയും മദ്യം വിൽപന നടത്തും.
സംസ്ഥാനത്ത് നിലവിൽ ബിവറേജസ് കോർപറേഷന്‌റെ 265 ഉം കൺസ്യൂമർഫെഡിന്റെ 36 ഉം ഔട്ട്ലെറ്റുകളാണുള്ളത്. 598 ബാറുകളും 357 ബിയർ വൈൻ പാർലറുകളുമുണ്ട്. ബാറുകളിലും ബിയർ പാർലറുകളിലും കൂടി മദ്യം പാഴ്സലായി നൽകുമ്പോൾ ഫലത്തിൽ പുതിയ 955 എണ്ണം കൂടി ചേർത്ത് 1256 കൗണ്ടറുകളാണ് തുറക്കപ്പെടുക. ആകെ വിൽപന കേന്ദ്രങ്ങളുടെ എണ്ണത്തിൽ 76 ശതമാനം വർധനയുണ്ടാകുന്നത്.
മദ്യവിൽപനക്കായി മെബൈൽ ആപ്പും സജ്ജമായി. കൊച്ചിയിലെ ഫെയർ കോഡ് ടെക്നോളജീസ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ് കമ്പനി വികസിപ്പിച്ച മൊബൈൽ ആപ് സർക്കാർ അംഗീകരിച്ചു. ആപ്പിൽ നിർദേശിക്കുന്ന സമയത്ത് വിൽപന കേന്ദ്രത്തിൽ പോയാൽ മദ്യം ലഭിക്കും. മൊബൈൽ ഫോണിലെ ടോക്കൺ നമ്പർ കടയിൽ കാണിക്കണം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.