TRENDING:

COVID 19 |കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധർ

Last Updated:

മഴക്കാലം ശക്തമാകുന്ന സമയത്തും ശൈത്യകാലത്തും കോവിഡ് വ്യാപനവും രൂക്ഷമാകുമെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടെന്ന് വിദഗ്ധർ. ഐഐടി ഭുവനേശ്വറിലേയും എയിംസിലേയും ഗവേഷകർ സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
advertisement

മഴക്കാലം ശക്തമാകുന്ന സമയത്തും ശൈത്യകാലത്തും കോവിഡ് വ്യാപനവും രൂക്ഷമാകുമെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. മഴക്കാലത്ത് താപനില കുറയുന്നതും അന്തരീക്ഷത്തിൽ തണുപ്പ് വർധിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപനം തീവ്രമാകുന്നതിന് അനുകൂലമായേക്കാം.

ഐഐടി ഭുവനേശ്വർ സ്കൂൾ ഓഫ് എർത്ത്, ഓഷ്യൻ ആന്റ് ക്ലൈമറ്റിക് സയൻസ് അസിസ്റ്റന്റ് പ്രൊഫസർ വി വിനോജിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

TRENDING:74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്![NEWS]Covid 19 Deaths| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]

advertisement

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലുമുണ്ടായ കോവിഡ് വ്യാപനവും സ്വഭാവവും "COVID-19 spread in India and its dependence on temperature and relative humidity" എന്ന പഠനത്തിൽ വിശകലനം ചെയ്യുന്നു.

അന്തരീക്ഷ താപനില കൂടുമ്പോൾ കോവിഡ് 19 വ്യാപനത്തിൽ കുറവുണ്ടായെന്ന് കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. താപനിലയിൽ ഒരു ഡിഗ്രീ സെൽഷ്യസിന്റെ വർധനവുണ്ടാകുമ്പോൾ കോവിഡ് വ്യാപനത്തിൽ 0.99 ശതമാനത്തിന്റെ കുറവുണ്ടാകുന്നു. ഇതേപോലെ താപനില കൂടുമ്പോൾ കേസുകളുടെ എണ്ണവും വർധിക്കുന്നുവെന്നുമാണ് പഠനം പറയുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമുണ്ടെന്നും ഗവേഷകർ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 |കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധർ
Open in App
Home
Video
Impact Shorts
Web Stories