ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നെടുമങ്ങാട് ആനാട് സ്വദേശി ഉണ്ണി (33) തൂങ്ങിമരിച്ചത്. ഐസൊലേഷന്‍ മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ഇയാളെ ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. കോവിഡ്19 രോഗത്തിന് ചികിത്സയിലായിരുന്ന ഉണ്ണി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇന്നലെ മുങ്ങിയിരുന്നു. ആശുപത്രി വേഷത്തില്‍ത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് അടുത്തെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവര്‍ത്തകരെത്തി ആംബുലൻസിൽ ഇയാളെ വീണ്ടും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
advertisement
TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
കോവിഡ് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലായിരുന്ന നെടുമങ്ങാട് ഹൗസിംഗ് ബോർഡ് കോളനി സ്വദേശി മുരുകേശൻ (38) വൈകിട്ടോടെയാണ് മരിച്ചത്. തമിഴ്നാട്ടിൽ പോയി മടങ്ങിയ മുരുകേശന് കോവിഡ് ലക്ഷണങ്ങൾ പ്രകടമായതോടെ ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വീണനിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
