രാജ്യം ഗുരുതരമായ സ്ഥിതിയിലായതിനാൽ സർവകലാശാലകളിലേതടക്കം എല്ലാ പരീക്ഷകളും മാറ്റിവെക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതാണ്. അതനുസരിച്ച് കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന സി ബി എസ് ഇ പരീക്ഷകളടക്കം മാറ്റി. എന്നിട്ടും പരീക്ഷകൾ നടത്തിയേ അടങ്ങൂ എന്ന വാശി സർക്കാരിനെന്തിനാണെന്ന് സുരേന്ദ്രൻ ചോദിച്ചു.
You may also like:കൊറോണ അവിടെ നിൽക്കട്ടെ; ഗോവയ്ക്ക് പോയാൽ കുഴപ്പമുണ്ടോന്ന് തിരഞ്ഞ് ഇന്ത്യക്കാർ [NEWS]കൊറോണയ്ക്ക് ആയുർവേദിക് പ്രതിവിധി; ബാബാ റാംദേവിൻറെ അവകാശ വാദത്തിനെതിരെ ഡോക്ടർമാർ [PHOTOS]COVID 19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി [PHOTOS]
advertisement
ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അടയ്ക്കണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യമുയർന്നതാണ്. സർക്കാർ അതും ചെവിക്കൊണ്ടിട്ടില്ല. ബാറുകൾ അടച്ചാൽ വരുമാന നഷ്ടമുണ്ടാകുമെന്നും വ്യാജമദ്യമൊഴുകുമെന്ന വാദം ബാലിശമാണ്. രോഗവ്യാപനം തടയുന്നതിൽ ഇനിയുള്ള ദിവസങ്ങൾ അതിനിർണ്ണായകമാണെന്നാണ് വിദഗ്ധാഭിപ്രായം. ആ നിലയ്ക്ക് കൂടുതൽ ആളുകൾ ഒത്തുചേരുന്ന ഒരു സാഹചര്യവും ഉണ്ടാകാൻ പാടില്ലന്നാണ് നിർദ്ദേശം.
ബാറുകളിലും ഔട്ട് ലെറ്റുകളിലും ഉണ്ടാകുന്ന തിരക്കും ക്യൂവും കൊറോണ പ്രതിരോധത്തിന് ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളെയും തകർക്കുന്നതാണ്. സർക്കാരിന് വരുമാനമുണ്ടാക്കാനായി ജനങ്ങളുടെ ജീവൻ പന്താടുന്ന സമീപനമാണ് സർക്കാരിന്റെത്. അതിനാൽ അടിയന്തിരമായി സർക്കാർ തീരുമാനം പുനപ്പരിശോധിച്ച് എല്ലാ പരീക്ഷകളും മാറ്റിവെക്കാനും ബാറുകളും ബിവറേജസ് ഒട്ട്ലെറ്റുകളും അടച്ചിടാനും സർക്കാർ തയ്യാറാകണമെന്ന് സുരേന്ദ്രൻ പറഞ്ഞു.