TRENDING:

Omicron | ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് സംശയം; രോഗബാധിതർ കൂടുന്നു

Last Updated:

ദോഹയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ വിമാനത്തിലെ രോഗബാധിതരായ യാത്രക്കാരിൽ നിന്നാകാം പ്രാദേശികമായി രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിഡ്നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിൽ (Sydney) ഒമിക്രോൺ (Omicron) സാമൂഹികവ്യാപനം (Community spread) സംഭവിച്ചതായി സംശയം. പ്രാദേശികമായി അഞ്ച് പേർ രോഗബാധിതരായതോടെയാണ് സാമൂഹ്യവ്യാപന സംശയം വർദ്ധിച്ചത്. വിദേശയാത്ര ചരിത്രമില്ലാത്ത അഞ്ചുപേരിലാണ് ഒമിക്‌റോൺ വകഭേദം സ്ഥിരീകരിച്ചതെന്ന് ന്യൂ സൗത്ത് വെയിൽസ് (എൻഎസ്ഡബ്ല്യു) ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള രണ്ട് സ്‌കൂളുകളുമായും ക്ലൈംബിംഗ് ജിമ്മുമായും ബന്ധപ്പെട്ടാണ് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് ന്യൂ സൌത്ത് വെയിൽസ് ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റ് ഞായറാഴ്ച പറഞ്ഞു, ഇത് സിഡ്നി നഗരത്തിൽ സ്ഥിരീകരിച്ച പുതിയ വകഭേദത്തിന്‍റെ ഉറവിടമാകാമെന്നും സംശയിക്കുന്നുണ്ട്.

ഇപ്പോൾ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളുമായി ബന്ധപ്പെട്ട മറ്റ് നിരവധി കേസുകൾക്കായി അടിയന്തര ജീനോം പരിശോധന നടക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് ലഭ്യമാകുമെന്നും ചാന്റ് ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ദോഹയിൽ നിന്ന് സിഡ്നി വഴി ദക്ഷിണാഫ്രിക്കയിലെത്തിയ വിമാനത്തിലെ രോഗബാധിതരായ യാത്രക്കാരിൽ നിന്നാകാം പ്രാദേശികമായി രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നുണ്ട്.

advertisement

അതേസമയം, കൊറോണ വൈറസിന്റെ മുൻ വകഭേദങ്ങളേക്കാൾ ഒമിക്‌റോൺ വേരിയന്റ് അപകടകാരിയല്ലെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഇത് പ്രതീക്ഷിച്ച് സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കാനുള്ള പദ്ധതിയിൽ ഉറച്ചുനിൽക്കുമെന്ന് ഓസ്ട്രേലിയൻ ഭരണകൂടം. എന്നാൽ ചില സംസ്ഥാന, പ്രാദേശിക സർക്കാരുകൾ തങ്ങളുടെ ആഭ്യന്തര അതിർത്തി നിയന്ത്രണങ്ങൾ കർശനമാക്കാൻ നീക്കം നടത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച സിഡ്‌നിയിലെ ഒരു സ്‌കൂളിൽ വെച്ച് ഓസ്‌ട്രേലിയ രാജ്യത്തെ ആദ്യ സമൂഹവ്യാപനം റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് യാത്ര ചെയ്ത ഒരു വ്യക്തിയിൽ ആദ്യത്തെ ഒമിക്രോൺ കേസ് ഉണ്ടെന്നും ജനിതക ക്രമ പരിശോധന തുടരുകയാണെന്നും ക്വീൻസ്‌ലാൻഡ് അധികൃതർ അറിയിച്ചിരുന്നു. ഒമിക്രോൺ വേരിയന്റ് കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി തിരിച്ചറിഞ്ഞു, ഇപ്പോൾ യുഎസ് മുതൽ ദക്ഷിണ കൊറിയ വരെയുള്ള രാജ്യങ്ങളിൽ ഇത് കണ്ടെത്തിയിട്ടുണ്ട്.

advertisement

Also Read- Omicron| ഔദ്യോഗിക സ്ഥിരീകരണത്തിന് രണ്ട് ദിവസം മുമ്പ് ഇന്ത്യയിൽ ഒമിക്രോൺ എത്തി; കർണാടകയിലെ ഉന്നത ആരോഗ്യവിദഗ്ധൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓസ്‌ട്രേലിയയുടെ ആരോഗ്യ ഡാറ്റ കാണിക്കുന്നത് 16 വയസ്സിന് മുകളിലുള്ള ഓസ്‌ട്രേലിയക്കാരിൽ 88 ശതമാനവും പൂർണ്ണമായും വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്നാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ഓസ്‌ട്രേലിയയിൽ ഇന്ന് 834 പേരിലാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. ഒരു ലക്ഷം ആളുകളിൽ 7.9 മരണങ്ങൾ മാത്രമാണ് ഓസ്ട്രേലിയയിൽ ഉണ്ടായിട്ടുള്ളത്. മറ്റു പല വികസിത രാജ്യങ്ങളുടെയും അപേക്ഷിച്ച് ഇത് വളരെ കുറവാണെന്നും ഓസ്ട്രേലിയൻ അധികൃതർ വിശദീകരിക്കുന്നു. ഓസ്‌ട്രേലിയയിൽ ആകെ 215,000 കേസുകളും 2,042 മരണങ്ങളും മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് സംശയം; രോഗബാധിതർ കൂടുന്നു
Open in App
Home
Video
Impact Shorts
Web Stories