TRENDING:

Covid 19 | ലോക്ക് ഡൗൺ ഒരു പരിഹാരമല്ല; കർണാടകയിലെ ലോക്ക് ഡൗൺ പിൻവലിക്കുന്നതായി മുഖ്യമന്ത്രി യെദ്യൂരപ്പ

Last Updated:

'നാളെ മുതൽ ലോക്ക് ഡൗൺ ഉണ്ടായിരിക്കില്ല.. ലോക്ക് ഡൗൺ അല്ല പരിഹാരം.. ഇനി മുതൽ നിയന്ത്രണങ്ങൾ കണ്ടൈന്‍മെന്‍റ് സോണുകളിൽ മാത്രമായി ചുരുങ്ങും' യെദ്യൂരപ്പ വ്യക്തമാക്കി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളൂരു: തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക. നാളെ മുതൽ ലോക്ക് ഡൗൺ ഇല്ലെന്നും എല്ലാവരും ജോലിക്ക് പോയിത്തുടങ്ങണമെന്നുമാണ് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ അറിയിച്ചത്. സമൂഹമാധ്യമങ്ങൾ വഴി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിക്കുന്ന എന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
advertisement

'നാളെ മുതൽ ലോക്ക് ഡൗൺ ഉണ്ടായിരിക്കില്ല.. ലോക്ക് ഡൗൺ അല്ല പരിഹാരം.. ഇനി മുതൽ നിയന്ത്രണങ്ങൾ കണ്ടൈന്‍മെന്‍റ് സോണുകളിൽ മാത്രമായി ചുരുങ്ങും' യെദ്യൂരപ്പ വ്യക്തമാക്കി. 'സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗവും മുന്നോട്ട് പോകേണ്ടതുണ്ട്. ആളുകൾ ജോലിക്ക് പോയി തുടങ്ങണം.. സാമ്പത്തിക രംഗവും വളരെ പ്രധാനമാണ്.. സാമ്പത്തിക മേഖലയെ സ്ഥിരപ്പെടുത്തി നിർത്തിക്കൊണ്ട് തന്നെയാകാണം കോവിഡിനെതിരായ നമ്മുടെ പോരാട്ടവും' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ധാരാളം ആളുകൾ എത്തുന്നതാണ് കർണാടകയിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതെന്ന വിമർശനവും യെദ്യൂരപ്പ ഉന്നയിച്ചിട്ടുണ്ട്. ഇതിന് പുറമെ കോവിഡ് നിയന്ത്രണത്തിലാക്കാൻ ട്രേസ്, ട്രാക്ക്, ടെസ്റ്റ്, ട്രീറ്റ്, ടെക്നോളജി എന്നിങ്ങനെ 5T തന്ത്രവും മുഖ്യമന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്.

advertisement

TRENDING:Covid 19 in Kerala| സംസ്ഥാനത്ത് രോഗബാധിതർ ഇന്നും 700 കടന്നു; 528 പേർക്കു സമ്പർക്കത്തിലൂടെ രോഗം [NEWS]അന്ന് ട്രെയിനപകടം തടഞ്ഞ് നൂറുകണക്കിന് ജീവൻ രക്ഷിച്ച അനുജിത്ത് മരണാനന്തരവും ജീവിക്കും; എട്ടു പേരിലൂടെ [NEWS]Gold Smuggling Case| സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു [NEWS]

advertisement

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ബംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് നാളെ അവസാനിക്കാനിരിക്കെയാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 67,420 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,403 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ലോക്ക് ഡൗൺ ഒരു പരിഹാരമല്ല; കർണാടകയിലെ ലോക്ക് ഡൗൺ പിൻവലിക്കുന്നതായി മുഖ്യമന്ത്രി യെദ്യൂരപ്പ
Open in App
Home
Video
Impact Shorts
Web Stories