Gold Smuggling Case| സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു

Last Updated:

സ്വപ്ന ഫ്ളാറ്റിൽനിന്ന് പോയതിന് തൊട്ടടുത്തദിവസം രാത്രിയോടെയാണ് നാലംഗ സംഘം ഫ്ളാറ്റിലെത്തിയത്.

തിരുവനന്തപുരം: ദുബായിൽ നിന്ന് നയതന്ത്ര ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയതിന് പിന്നാലെ മുഖം മറച്ച നാലുപേർ സ്വപ്നയുടെ ഫ്ളാറ്റിലെത്തിയിരുന്നതായി വിവരം. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റിൽനിന്ന് കസ്റ്റംസ് പിടിച്ചെടുത്ത സിസിടിവിയിൽ ഈ ദൃശ്യങ്ങളുണ്ട്. സ്വപ്ന ഫ്ളാറ്റിൽനിന്ന് പോയതിന് തൊട്ടടുത്തദിവസം രാത്രിയോടെയാണ് നാലംഗ സംഘം ഫ്ളാറ്റിലെത്തിയത്.
കഴിഞ്ഞദിവസം ഫ്ളാറ്റുടമയുടെ മകനിൽനിന്ന് എൻഐഎ സംഘം വിവരം ശേഖരിച്ചു. ഫ്ളാറ്റ് സമുച്ചയത്തിലെ ക്യാമറാദൃശ്യങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിന്റെ പകർപ്പ് കസ്റ്റംസിനോട് എൻഐഎ ആവശ്യപ്പെട്ടു. ജൂൺ 30ന് തിരുവനന്തപുരം കാർഗോ കോംപ്ലക്സിലെത്തിയ പാഴ്‌സൽ ജൂലായ് അഞ്ചിനാണ് കസ്റ്റംസ് അധികൃതർ തുറന്നത്. ജൂലായ് അഞ്ചിനുതന്നെ സ്വപ്ന താമസസ്ഥലത്ത് നിന്നു മാറിയിരുന്നു. ഇതിനുമുമ്പുള്ള ദിവസം സ്വപ്നയോടൊപ്പം എം. ശിവശങ്കറും കാറിൽ ഫ്ളാറ്റിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചതായാണ് വിവരം.
TRENDING:Gold Smuggling Case | കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ് [PHOTOS]England vs West Indies 2nd Test: ബെൻ സ്റ്റോക്സിന്റെ തോളിലേറി ഇംഗ്ലണ്ടിന് ആവേശജയം; വിൻഡീസിനെ തോൽപിച്ചത് 113 റൺസിന് [NEWS]
ജൂലായ് ആറിന് രാത്രിയിൽ മുഖം മറച്ച നിലയിൽ നാലുപേർ സ്വപ്നയുടെ ഫ്ളാറ്റിലേക്ക് എത്തിയെന്ന സൂചനകളാണ് അന്വേഷണസംഘം നൽകുന്നത്. ഫ്ളാറ്റ് സമുച്ചയത്തിന്റെ താഴത്തെനിലയിൽ നിന്നുള്ള ദൃശ്യങ്ങളിൽ ഇവർ മുഖം മറച്ച നിലയിലാണ്. സെക്രട്ടേറിയറ്റിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നെന്ന് സംശയിക്കുന്ന നാലുപേർ തന്നെയാകും ഫ്ളാറ്റിലെത്തിയത് എന്നാണ് പ്രാഥമിക നിഗമനം. സ്വപ്ന പോയശേഷം നാലംഗസംഘം ഫ്ളാറ്റിലെത്തി രേഖകൾ എന്തെങ്കിലും മാറ്റിയിട്ടാകാമെന്നാണ് എൻഐഎ സംശയിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case| സ്വർണം പിടിച്ചതിന് പിന്നാലെ സ്വപ്നയുടെ ഫ്ളാറ്റിൽ മുഖംമറച്ചെത്തിയവർ ആര്? NIA അന്വേഷിക്കുന്നു
Next Article
advertisement
കോൺഗ്രസിന്റെ പ്രണബ് മുഖർജിയെ പിന്തുണച്ചതിന് സിപിഎം വിട്ട ബംഗാളിലെ നേതാവ് കോൺഗ്രസിലേക്ക് 
കോൺഗ്രസിന്റെ പ്രണബ് മുഖർജിയെ പിന്തുണച്ചതിന് സിപിഎം വിട്ട ബംഗാളിലെ നേതാവ് കോൺഗ്രസിലേക്ക് 
  • പ്രണബ് മുഖർജിയെ പിന്തുണച്ചതിനെ തുടർന്ന് 2012ൽ സിപിഎമ്മിൽ നിന്ന് പ്രസേൻജിത് ബോസ് രാജിവെച്ചു.

  • പ്രസേൻജിത് ബോസ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നു, ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പറഞ്ഞു.

  • എൻആർസിക്കെതിരെ ബോസ് നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി, കൊൽക്കത്ത സംയുക്ത ഫോറത്തിന്റെ കൺവീനറായിരുന്നു.

View All
advertisement