TRENDING:

കണ്ണൂർ വിമാനത്താവളത്തിൽ തെർമൽ സ്ക്രീനിങ് സ്മാർട്ട്‌ ഗേറ്റ് പ്രവർത്തനം ആരംഭിച്ചു;  ഇന്ത്യയിൽ ആദ്യത്തേത്

Last Updated:

വിദേശ എയർപോർട്ടുകളിൽ ശരീര ഊഷ്മാവ് പരിശോധിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക തെർമൽ സ്ക്രീനിങ് സംവിധാനം കെ. സുധാകരൻ എം പി മുൻകൈയ്യെടുത്താണ് കണ്ണൂരിൽ സ്ഥാപിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ ആദ്യത്തെ തെർമൽ സ്ക്രീനിങ് സ്മാർട്ട്‌ ഗേറ്റ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തനം ആരംഭിച്ചു. കെ. സുധാകരൻ എം പി മുൻകൈയ്യെടുത്താണ് തെർമൽ സ്ക്രീനിങ് സ്മാർട്ട്‌ ഗേറ്റ് സംവിധാനം എയർപോർട്ടിൽ സ്ഥാപിക്കുന്നത്. ആകെ നാല് തെർമൽ സ്ക്രീനിങ് യൂണിറ്റാണ് എയർപോർട്ടിലേക്ക് എത്തിച്ചിട്ടുള്ളത്.
advertisement

വിദേശ എയർപോർട്ടുകളിൽ ശരീര ഊഷ്മാവ് പരിശോധിക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക തെർമൽ സ്ക്രീനിങ് സംവിധാനമാണ് ഇത്. എയർപോർട്ടിനകത്തു പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെയും മറ്റ് ആളുകളെയും പരിശോധിക്കുന്നതിനുള്ള ഓട്ടോമേറ്റിക്ക് തെർമൽ ചെക്കിങ് സിസ്റ്റം കൂടി സജ്ജീകരിക്കുന്നുണ്ട്.

പത്തു മീറ്റർ ദൂരത്ത് നിന്ന് ഒരു സമയം പത്തിൽ കൂടുതൽ ആളുകളുടെ ശരീര ഊഷ്മാവ് തിരിച്ചറിയാൻ സാധിക്കുന്നതാണ് ഈ ഹൈടെക് ഉപകരണം. യാത്രക്കാർ പരിശോധന നടത്താൻ വേണ്ടി ക്യു നിൽക്കുന്നത് ഒഴിവാക്കുവാനും സഹായിക്കും.

യാത്രക്കാർ കടന്നുപോകുമ്പോൾ തെർമൽ ക്യാമറ ശരീര ഊഷ്മാവ് രേഖപെടുത്തുകയും, മറ്റൊരു ഡിജിറ്റൽ ക്യാമറ യാത്രക്കാരന്റ പൂർണമായ വിവരത്തോടുകൂടിയ ചിത്രം രേഖപ്പെടുത്തുകയും ചെയ്യും. ലഭ്യമാകുന്ന രണ്ട് തരം ഇമേജുകളും അടുത്ത് സ്ഥാപിച്ചിരിക്കുന്ന സ്ക്രീനിൽ തത്സമയം കാണുവാൻ ഉദ്യേഗസ്ഥർക്ക് സാധിക്കും. ശരീര ഊഷ്മാവ് കൂടുതൽ ആണെങ്കിൽ തെർമൽ ഇമേജ് വഴിയും അലാറം വഴിയും എയർപോർട്ട് സ്റ്റാഫിന് വിവരങ്ങൾ കൈമാറും. ഇത് മൂലം യാത്രക്കാരനെ കൂടുതൽ വിശദമായ പരിശോധനകൾക്ക് വേണ്ടി മാറ്റിനിർത്താനാക്കും.

advertisement

TRENDING:BevQ App | ആപ്പ് കിട്ടാത്തതിന് തെറിവിളിക്കുന്നവരെ ഇതിലേ ഇതിലേ... [NEWS]COVID 19 | ഇന്ന് രോഗം സ്ഥിരീകരിച്ചത് 84 പേർക്ക്; സംസ്ഥാനത്തെ ഏറ്റവും കൂടിയ നിരക്ക്' [NEWS]മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ [NEWS]

advertisement

എയർപോർട്ടുകളിൽ ചില യാത്രക്കാർ യാത്ര പുറപ്പെടുന്നതിനു മുൻപ് മരുന്നുകൾ ഉപയോഗിച്ച് പനി മറച്ചു പിടിക്കുന്നത് കണ്ടെത്താനും കഴിയും. യാത്രക്കാരന്റ ഫോട്ടോയും, രേഖ പെടുത്തിയ ശരീര ഊഷ്മാവും ഉപകരണത്തിൽ തന്നെ സ്ഥിരമായി സൂക്ഷിക്കും. ദിവസങ്ങൾക്കു ശേഷവും എന്തെങ്കിലും സംശയം തോന്നിയാൽ വീണ്ടും വിവരങ്ങൾ പരിശോധിക്കാൻ കഴിയും. ഇതിൽ ഉപയോഗിക്കുന്ന തെർമൽ സ്ക്രീനിങ് ടെക്നോളജി ശരീര താപനില വ്യതിയാനം 99 .97 ശതമാനം കൃത്യതയോട് കൂടി കണ്ടെത്തും.

റെയിൽവേ സ്റ്റേഷൻ ,സംസ്ഥാന അതിർത്തി എന്നിവിടങ്ങളിൽ കൂടി ഇത്തരം തെർമൽ സ്ക്രീനിംഗ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുമോ എന്നാണ് ഇപ്പോൾ അലോചിക്കുന്നത്.

advertisement

View Survey

മലയാളം വാർത്തകൾ/ വാർത്ത/Corona/
കണ്ണൂർ വിമാനത്താവളത്തിൽ തെർമൽ സ്ക്രീനിങ് സ്മാർട്ട്‌ ഗേറ്റ് പ്രവർത്തനം ആരംഭിച്ചു;  ഇന്ത്യയിൽ ആദ്യത്തേത്
Open in App
Home
Video
Impact Shorts
Web Stories