TRENDING:

Covid 19 | 'കോവിഡ് മൂന്നാം തരംഗം മെട്രോ നഗങ്ങളിൽ അവസാനിച്ചു'; അടുത്ത മാസങ്ങളിൽ രോഗ വ്യാപനം കുറയുമെന്ന് ഗവേഷകർ

Last Updated:

അണുബാധയ്ക്കുള്ള സാധ്യത കുറയുന്നതിനാൽ, നിലവിലെ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകളുടെ ആവശ്യകത സാധാരണക്കാർക്ക് കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹിമാനി ചന്ദ്ന
covid-19
covid-19
advertisement

ന്യൂഡൽഹി രാജ്യത്തെ മെട്രോകളിൽ കോവിഡ് -19 ന്റെ മൂന്നാം തരംഗം (Covid 19 Thrid wave) അവസാനിച്ചതായി ശാസ്ത്രജ്ഞർ. വരും മാസങ്ങൾ രോഗവ്യാപനം കുറവായിരിക്കുമെന്നും സ്ഥിതിഗതികൾ ഏറെക്കുറെ സമാധാനപരമായിരിക്കുമെന്നും, മുൻനിര ജീനോം സീക്വൻസറും സിഎസ്ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടറുമായ ഡോ. അനുരാഗ് അഗർവാൾ ന്യൂസ് 18-നോട് പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, വൈറസ് എന്തെങ്കിലും വലിയ മാറ്റം കാണിക്കുന്നതുവരെ കേസുകളുടെ എണ്ണത്തിൽ കൂടുതൽ കുതിച്ചുചാട്ടം പ്രതീക്ഷികണ്ടതില്ലെന്നും വ്യക്തമാക്കുന്നു.

advertisement

“ഇന്ത്യയുടെ കോവിഡ് -19 സാഹചര്യത്തിൽ അടുത്ത മാസങ്ങളിൽ എന്തെങ്കിലും വലിയ മാറ്റത്തിനുള്ള സാധ്യത കുറവാണെന്ന് തോന്നുന്നു, പക്ഷേ വൈറസ് പരിസ്ഥിതിയിൽ പ്രചരിക്കുന്നുണ്ടെന്ന് നമുക്കറിയാവുന്നതിനാൽ, അത് പരിവർത്തനം ചെയ്യുകയും പ്രതിരോധശേഷി ഇല്ലാതാക്കുകയും ചെയ്യും,” അഗർവാൾ പറഞ്ഞു.

"ഇനി കൊറോണ വൈറസ് കടുത്ത രോഗമുണ്ടാക്കാനുള്ള സാധ്യത കുറവാണ്, എന്നിരുന്നാലും, അടിസ്ഥാന കോവിഡ് -19 പ്രതിരോധ മാർഗനിർദേശങ്ങൾ പിന്തുടരുന്നത് നല്ലതാണ്, പ്രത്യേകിച്ച് വായുസഞ്ചാരമില്ലാത്ത അന്തരീക്ഷത്തിൽ."

ജനുവരി 10 ന്, ഇന്ത്യയിലെ ഒമിക്‌റോണിന്റെ കവറേജ് 90% കവിഞ്ഞു, ഫെബ്രുവരി ആയപ്പോഴേക്കും ഡെൽറ്റ ഇന്ത്യയിലെ നഗരങ്ങളിലുടനീളം ഗണ്യമായ തോതിൽ കുറഞ്ഞിരിക്കണമെന്നും അദ്ദേഹം അവകാശപ്പെട്ടു. "വളരെ കുറച്ച് ഡെൽറ്റ വേരിയന്റാണ് ഇന്ത്യയിൽ പ്രചാരത്തിലുള്ളത്."

advertisement

അണുബാധയ്ക്കുള്ള സാധ്യത കുറയുന്നതിനാൽ, നിലവിലെ സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകളുടെ ആവശ്യകത സാധാരണക്കാർക്ക് കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. “കൂടാതെ, എല്ലാവർക്കും ബൂസ്റ്ററുകൾ ആവശ്യമില്ല. അടിയന്തര ബൂസ്റ്ററുകൾ ആവശ്യമുള്ളവർ, ഉയർന്ന എക്‌സ്‌പോഷർ ആരോഗ്യ പരിപാലന പ്രവർത്തകർ, 60 വയസ്സിനു മുകളിലുള്ള ദുർബലരായ ആളുകൾ എന്നിവർക്ക് ഇതിനകം ഡോസ് ലഭിച്ചുകഴിഞ്ഞു.

ശാസ്ത്രീയമായി, ബൂസ്റ്ററുകൾ അണുബാധയുടെ അപകടസാധ്യത കുറയ്ക്കുന്നതിനൊപ്പം ഗുരുതരമായ രോഗങ്ങളും കുറയ്ക്കുന്നതിനാണ് നൽകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. “എന്നിരുന്നാലും, ഇപ്പോൾ, കേസുകളുടെ എണ്ണം കുറയുന്നതിനാൽ, ഒമിക്‌റോണിൽ നിന്ന് നിരവധി ആളുകൾ ഇതിനകം സുഖം പ്രാപിച്ചു, കൂടാതെ കാഴ്ചയിൽ പുതിയ വേരിയന്റുകളൊന്നുമില്ലാതെ, അണുബാധയുടെയും രോഗത്തിന്റെയും സാധ്യത ഇതിനകം കുറവാണ്.” പൊതുജനാരോഗ്യ പരിഗണനകൾ അനുസരിച്ച്, ദുർബലരായ ആളുകൾക്ക് മാത്രമേ ഇപ്പോൾ കൂടുതൽ വാക്സിൻ ഡോസുകൾ ആവശ്യമുള്ളൂ, അദ്ദേഹം പറഞ്ഞു.

advertisement

ഡെൽറ്റയേക്കാൾ ഓമിക്‌റോണിനെ വർധിപ്പിക്കുമെന്ന് വിശ്വസിക്കാൻ ഒരു കാരണവുമില്ലെന്നാണ്

ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ നടത്തിയ ഒരു ഗവേഷണം സൂചിപ്പിക്കുന്നത്, കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റിനെതിരെ ഒമൈക്രോൺ അണുബാധ നിർവീര്യമാക്കുന്ന പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു എന്നാണ്.

Also Read- Covid 19 | കോവിഡ് കാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡാറ്റ സമ്മിശ്രമായതിനാൽ മറ്റ് വകഭേദങ്ങൾക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഒമിക്‌റോണിന്റെ സാധ്യത ഗുണം ചെയ്യുമെന്ന് അഗർവാൾ കരുതുന്നു, കൂടാതെ ഒമിക്രോൺ അണുബാധയ്ക്ക് ശേഷം ഡെൽറ്റയുടെ നല്ല ന്യൂട്രലൈസേഷൻ കാണിക്കുന്ന ചില ആളുകൾക്ക് മുമ്പ് ഡെൽറ്റയും ബാധിച്ചിട്ടുണ്ടാകാം, ഇത് മെമ്മറി സെല്ലുകൾ സജീവമാക്കുന്നതിന് കാരണമാകുന്നു. "ഡെൽറ്റയെ പ്രതിരോധിക്കാൻ ഒമൈക്രോൺ ഫലപ്രദമാണെന്ന ചിന്ത കുറച്ച് പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, ഡെൽറ്റയിൽ മുമ്പ് അണുബാധയുണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്," അദ്ദേഹം പറഞ്ഞു.

advertisement

“അത്തരമൊരു സാഹചര്യത്തിൽ, ഒമൈക്രോൺ അണുബാധയ്ക്ക് ശേഷം, ഡെൽറ്റയിലേക്കുള്ള ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന പഴയ മെമ്മറി സെല്ലുകൾ സജീവമാക്കുന്നതിനൊപ്പം ഒമിക്രോണിലേക്കുള്ള പുതിയ ആന്റിബോഡികളുടെ വികാസവും ഉണ്ടാകും. മുമ്പ് രോഗം ബാധിച്ചിട്ടില്ലാത്ത മൃഗങ്ങളിൽ, മറ്റ് വകഭേദങ്ങളെ നിർവീര്യമാക്കാൻ കഴിയുന്ന ആന്റിബോഡികളെ ഒമൈക്രോൺ പ്രേരിപ്പിക്കുന്നതായി ഞങ്ങൾ കാണുന്നില്ല, ”അദ്ദേഹം വിശദീകരിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതിനാൽ, മറ്റ് വേരിയന്റുകളിൽ നിന്ന് ഒമിക്രോൺ സംരക്ഷിക്കുകയും മുൻ വേരിയന്റുകളേക്കാൾ കൂടുതൽ ആന്റിബോഡികൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നത് ശരിയല്ല. “ഇത് പ്രകൃതിയുടെ വാക്സിൻ അല്ല,” അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | 'കോവിഡ് മൂന്നാം തരംഗം മെട്രോ നഗങ്ങളിൽ അവസാനിച്ചു'; അടുത്ത മാസങ്ങളിൽ രോഗ വ്യാപനം കുറയുമെന്ന് ഗവേഷകർ
Open in App
Home
Video
Impact Shorts
Web Stories