• HOME
  • »
  • NEWS
  • »
  • life
  • »
  • Covid 19 | കോവിഡ് കാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Covid 19 | കോവിഡ് കാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, ലോവര്‍ റെസ്പിറേറ്ററി ഇന്‍ഫക്ഷനുകള്‍, ശ്വാസകോശ അര്‍ബുദങ്ങള്‍ എന്നിവ ലോകത്ത് മരണങ്ങളുടെ ആദ്യ പ്രധാന 10 കാരണങ്ങളില്‍ ഉള്‍പ്പെടുന്നു

Lungs

Lungs

  • Share this:
    ഈ കോവിഡ് കാലത്ത് (Covid 19) ശ്വാസകോശത്തിന്റെ ആരോഗ്യം നമ്മളെല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം കൊവിഡ് അണുബാധ ഏറ്റവും ഗുരുതരമായി ബാധിക്കാനിടയുള്ള ശരീരത്തിലെ അവയവമാണ് ശ്വാസകോശം (Lungs). അതുകൊണ്ടുതന്നെ, കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യകരമായ ജീവിതശൈലി (Healthy Lifestyle) പിന്തുടരുക വളരെ പ്രധാനമാണ്. എന്നാൽ ഫിറ്റ്‌നസ് പ്രേമികള്‍ പോലും പലപ്പോഴും ശ്വാസകോശത്തിന്റെ ആരോഗ്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താറില്ല എന്നതാണ് യാഥാർഥ്യം.

    ലോകാരോഗ്യ സംഘടനയുടെ (World Health Organisation) കണക്കനുസരിച്ച്, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, ലോവര്‍ റെസ്പിറേറ്ററി ഇന്‍ഫക്ഷനുകള്‍, ശ്വാസകോശ അര്‍ബുദങ്ങള്‍ എന്നിവ ലോകത്ത് മരണങ്ങളുടെ ആദ്യ പ്രധാന 10 കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. അതിനാല്‍, വായുമലിനീകരണം കൂടുതലായ രാജ്യത്ത് ജീവിക്കുമ്പോള്‍ ശ്വാസകോശ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. ഇതിനായുള്ള ചില വഴികള്‍ ഇവയാണ്:

    പുകവലി പൂർണമായും ഒഴിവാക്കുക

    ശ്വാസകോശത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും പ്രധാനമായും ചെയ്യേണ്ട ഒന്നാണ് പുകവലി ഒഴിവാക്കുക എന്നത്. സിഗരറ്റ് വലിക്കുന്നത് ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരത്തെ ബാധിക്കുകയും ശ്വസനത്തിൽ തടസങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് മാത്രമല്ല, ശ്വാസകോശത്തിൽ വീക്കം ഉണ്ടാകാനും ഇത് കാരണമാകുന്നു. വിട്ടുമാറാത്ത ബ്രോങ്കൈറ്റിസിലേക്ക് ഇത് നയിച്ചേക്കാം. ക്യാന്‍സറിനും ഇതൊരു പ്രധാന കാരണമാണ്. അതിനാല്‍ പുകവലി പൂർണമായും ഒഴിവാക്കുക.

    വ്യായാമം ചെയ്യുക

    നിങ്ങളുടെ ശ്വാസകോശത്തിന്റെ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിരവധി യോഗാസനങ്ങളുണ്ട്. ഡയഫ്രമാറ്റിക് ശ്വസനം പോലെ ശ്വാസകോശത്തിന്റെ ശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്ന വ്യായാമങ്ങളുമുണ്ട്. അത് നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കാനും സഹായിക്കുന്നു.

    വാക്‌സിന്‍ എടുക്കുക

    ഫ്‌ലൂ, ന്യൂമോണിയ എന്നിവയ്ക്കുള്ള വാക്‌സിന്‍ എടുക്കുക. കാരണം ഇത് ശ്വാസകോശ അണുബാധ തടയുന്നതിനും ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

    വീടിനകത്ത് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക

    നിങ്ങളുടെ വീട്ടില്‍ നല്ലൊരു എയര്‍ പ്യൂരിഫയര്‍ ഉപയോഗിക്കാൻ ശ്രമിക്കുക. അതിന്റെ എയര്‍ ഫില്‍റ്ററുകള്‍ സമയബന്ധിതമായി മാറ്റി സ്ഥാപിക്കുക.

    Also Read- Vitamin D Deficiency | കോവിഡ് രോഗികൾക്കിടയിൽ മരണം വർദ്ധിക്കുന്നതിൽ വിറ്റാമിൻ ഡിയുടെ അപര്യാപ്തത കാരണമാകുന്നതായി പഠനം

    ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ കഴിക്കുക

    വീക്കം ശ്വാസോച്ഛാസത്തെ തടസപ്പെടുത്താനും നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നതിനും കാരണമായേക്കാം. ചെറി, മഞ്ഞള്‍, ഇലക്കറികള്‍, ബീന്‍സ്, വാള്‍നട്ട്, പയര്‍, ബ്ലൂബെറി, ഒലിവ് എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ വീക്കം ചെറുക്കാന്‍ സഹായിക്കുന്നു.

    മാത്രമല്ല, വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും ശ്വാസകോശത്തിന്റെ ആരോഗ്യം മെഡിക്കല്‍ പരിശോധന വഴി ഉറപ്പു വരുത്തുക. പുറമെ പ്രകടമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കിലും ശരീരത്തിനകത്ത് ഏതെങ്കിലും തരത്തിലുള്ള അപാകതകളുണ്ടെങ്കില്‍ അവ കണ്ടെത്താന്‍ ഈ പരിശോധന നിങ്ങളെ സഹായിക്കും.
    Published by:Anuraj GR
    First published: