ജൂൺ 15 ന് മണ്ഡോളി ജയിലിൽ മരിച്ചയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തോടൊപ്പം കഴിഞ്ഞ 29 പേർക്ക് നടത്തിയ പരിശോധനയിൽ 17 പേർക്ക് ഫലം പോസിറ്റീവായി. മണ്ഡോളി സെൻട്രൽ ജയിൽ 14 ലെ തടവുപുള്ളി കൻവർ സിങ് ആണ് മരിച്ചത്.
പുതുതായി രോഗം സ്ഥിരീകരിച്ച അഞ്ച് പേരേയും ഐസൊലേഷനിൽ മാറ്റിയതായി ഡൽഹി ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ അറിയിച്ചു.
You may also like:ശബരിമല കയറിയ കനകദുർഗ വിവാഹ മോചിതയായി; വേർപിരിയൽ ഉഭയസമ്മത പ്രകാരം [NEWS]Power Bill Shock| ഇലക്ട്രിസിറ്റി ബില്ല് ഷോക്കേറ്റ് തപ്സി പാനുവും; ജൂൺ മാസത്തെ ബില്ല് കണ്ട് കണ്ണു തള്ളി താരം [PHOTO] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]
advertisement
രോഗം സ്ഥിരീകരിച്ച 45 പേരിൽ 17 പേർ രോഗമുക്തരായി. ഒരാൾ മരിച്ചതായും ജയിൽ വകുപ്പ് അറിയിച്ചു. അതേസമയം, തടവുപുള്ളികൾക്ക് പുറമേ, ജയിൽ ഉദ്യോഗസ്ഥർക്കും രോഗബാധയേറ്റിട്ടുണ്ട്.
ഇതുവരെ 75 ഉദ്യോസ്ഥരാണ് കോവിഡ് പോസിറ്റീവ് ആയത്. ഇതിൽ 15 പേർ രോഗമുക്തരായി.