ശബരിമല കയറിയ കനകദുർഗ വിവാഹ മോചിതയായി; വേർപിരിയൽ ഉഭയസമ്മത പ്രകാരം

Last Updated:

അധ്യാപികയായ ബിന്ദു അമ്മിണിക്ക് ഒപ്പമാണ് കനക ദുർഗ 2019 ജനുവരി രണ്ടിന് ശബരിമല കയറിയത്.

മലപ്പുറം: പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെത്തുടർന്ന് ശബരിമല ക്ഷേത്രത്തിലെത്തി വിവാദങ്ങൾക്ക് വഴിയൊരുക്കിയ  മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി  കനക ദുർഗ വിവാഹ മോചനം നേടി. ഭർത്താവ് കൃഷ്ണനുണ്ണിയുമായി ഉണ്ടാക്കിയ ഉഭയസമ്മതപ്രകാരമുള്ള ഉടമ്പടി പ്രകാരം ആണ് വേർപിരിയൽ.
നിശ്ചിത ദിവസങ്ങളിൽ ഒഴികെ ഇവരുടെ ടകുട്ടികൾ  കൃഷ്ണനുണ്ണിയുടെ കൂടെ തുടരും.  കനക ദുർഗയ്ക്ക്  10 ലക്ഷം രൂപനൽകാനും മലപ്പുറം കുടുംബ കോടതി നിർദേശം നൽകി. കൃഷ്ണനുണ്ണിയുടെ അമ്മയും കനക ദുർഗയും പരസ്പരം നൽകിയ പരാതികളും പിൻവലിച്ചു. കൃഷ്ണനുണ്ണിയുടെ അങ്ങാടിപ്പുറത്തെ വീട്ടിൽ നിന്നും കനകദുർഗ താമസം ഒഴിയുകയും ചെയ്തു.
TRENDING:ഇ - മൊബിലിറ്റി കരാർ; മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാ ലോജിക്കുമായി ബന്ധമെന്ന് വി.ടി ബൽറാം [NEWS]'മന്ത്രിയുടെ ഓർമ്മശക്തിയെ വരുതിയിലാക്കും വിധം മുഖ്യമന്ത്രിക്ക് എന്ത് താല്പര്യമാണ് പ്രൈസ് വാട്ടർ കൂപ്പറിനോടുള്ളത്?'ഷാഫി പറമ്പിൽ [NEWS] എസ്. ജാനകിയമ്മയുടെ ആരോഗ്യ നില: 'എന്തിനീ ക്രൂര വിനോദം'; വികാരാധീനനായി എസ്.പി ബാലസുബ്രഹ്മണ്യം [NEWS]
ശബരിമലയിൽ നിന്നും മടങ്ങിയെത്തിയ കനക ദുർഗയെ വീട്ടിൽ കയറ്റിയില്ല എന്നും കൃഷ്ണനുണ്ണിയുടെ അമ്മതന്റെ തലയ്ക്ക് പട്ടിക കൊണ്ട് അടിച്ചു എന്നുമായിരുന്നു കനക ദുർഗയുടെ പരാതി. കനകദുർഗ്ഗ കൈയേറ്റം ചെയ്തുവെന്ന് കൃഷ്ണനുണ്ണിയുടെ അമ്മയും പരാതി നൽകിയിരുന്നു.
advertisement
തുടർന്ന് കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് കനകദുർഗ്ഗ കൃഷ്ണനുണ്ണിയുടെ വീട്ടിൽ കയറിയത്. ഇതിന് പിന്നാലെയുണ്ടായ പൊരുത്തക്കേടുകളെതുടർന്നാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ച് കുടുംബ കോടതിയെ സമീപിച്ചത്. അധ്യാപികയായ ബിന്ദു അമ്മിണിക്ക് ഒപ്പമാണ് കനക ദുർഗ 2019  ജനുവരി രണ്ടിന്  ശബരിമല കയറിയത്.നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു ഇരുവരും
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല കയറിയ കനകദുർഗ വിവാഹ മോചിതയായി; വേർപിരിയൽ ഉഭയസമ്മത പ്രകാരം
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement