'ഇന്നത്തെ കാവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ സ്ഥിതിഗതികളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെയും പരീക്ഷ നടത്തിപ്പുകാരുടെയും ക്ഷേമവും സുരക്ഷയും കണക്കിലെടുത്ത് യുജിസി നെറ്റ് പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു'നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ പരിഗണിച്ച ശേഷമാണ് പുതുക്കിയ തീയതികള്‍ അറിയിക്കുക. പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് ഉദ്യോഗാര്‍ത്ഥികളെ പുതിയ തീയതി അറിയിക്കും. യുജിസി നെറ്റ് എല്ലാ വര്‍ഷവും രണ്ടു തവണയാണ് നടത്തുന്നത്. 2020ല്‍ ജൂണില്‍ നടക്കേണ്ടിരുന്ന പരീക്ഷ പകര്‍ച്ചവ്യാധി മൂലം വൈകിയിരുന്നു. പിന്നീട് നവംബറിലേക്ക് മാറ്റിവെക്കുകയും ചെയ്തു. 2020 ഡിസംബറില്‍ നടക്കേണ്ട പരീക്ഷ 2021 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേക്ക് മാറ്റിവെക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത് മെയിലേക്ക് മാറ്റിവെച്ചു. ഈ പരീക്ഷയാണ് വീണ്ടും മാറ്റിവെച്ചിരിക്കുന്നത്.
advertisement
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 2,59,170 പുതിയ കോവിഡ് രോഗികളാണ്. തുടര്‍ച്ചയായ ആറാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ട് ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് രോഗികളുടെ എണ്ണം 2.73 ലക്ഷമായിരുന്നു. ദിവസേനയുള്ള വര്‍ധനവിനിടിയിലാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 1,761 പേരാണ്. ആശുപത്രികളിലായിരുന്ന കോവിഡ് രോഗികളില്‍ 1,54,761 പേര്‍ ഇന്നലെ ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇരുപത്തിനാല് മണിക്കൂറിനിടയില്‍ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍. ഇന്നലെ മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 58,924 ആണ്. ഉത്തര്‍പ്രദേശ്- 28,211, ഡല്‍ഹി-23,686, കര്‍ണാടക-15,785, ഛത്തീസ്ഗഢ്013,834 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.