കോവിഡുമായി ബന്ധപ്പെട്ട് യുഎസ്-ചൈന പോര് രൂക്ഷമാകുന്നതിനിടയിലാണ് വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് യുഎസ് പുതിയ സാധ്യത മുന്നോട്ടുവെക്കുന്നത്.
ചൈനയുടെ ജൈവായുധ പരീക്ഷണമെന്ന സാധ്യതയിൽ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ലെങ്കിൽ കൂടി വൈറസ് ഉറവിടത്തിന് മറ്റെന്തെല്ലാം സാധ്യതകളുണ്ടെന്നാണ് പരിശോധിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണക്കുന്നവരാണ് പുതിയ തീയറിക്ക് പിന്നിൽ എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
You may also like:COVID 19| ഏറ്റവും മികച്ച കോവിഡ് ചികിത്സ ലഭിക്കുന്ന പത്ത് രാജ്യങ്ങളിൽ യുഎഇയും [PHOTOS]COVID 19| രോഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]ഇന്റർനെറ്റ് സിഗ്നൽ തേടി ഈ 12കാരൻ ഒന്നരകിലോമീറ്റർ യാത്ര ചെയ്യുന്നതെന്തിന്? [NEWS]
advertisement
വുഹാനിലെ പരീക്ഷണശാലയിലാണ് വൈറസിന്റെ ഉത്ഭവമെന്നും അബദ്ധത്തിൽ ഇത് പൊതുജനങ്ങൾക്കിടയിലേക്ക് എത്തിയതാണോ എന്നുമാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്.
ഈ സംശയത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും യുഎസിന്റെ പക്കൽ ഇല്ലെങ്കിലും പരീക്ഷണശാലയിൽ നിന്ന് ആർക്കെങ്കിലും വൈറസ് ബാധയേറ്റതാകാനുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, കൊറോണ വൈറസുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ചൈന നിയന്ത്രണം ഏർപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. വൈറസിന്‍റെ ഉദ്ഭവത്തെ സംബന്ധിച്ചുള്ള പഠനങ്ങളുടെ വിവരങ്ങൾ പുറത്തുപോകുന്നതിന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വൈറസിനെ വുഹാനിൽ എത്തിച്ചത് യുഎസ് സൈന്യമാണെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ലിജിയാൻ സാവോ ആരോപിച്ചത്. യുഎസിൽ നേരത്തേയുണ്ടായ ചില ഇൻഫ്ലുവൻസ മരണങ്ങൾ കൊറോണ വൈറസ് മൂലമാണെന്ന് തെളിഞ്ഞതായും സാവോ ആരോപിച്ചു.