ഷിക്കാഗോയില്‍ നിന്നും ഐസ്ലാന്‍ഡിലേക്കുള്ള യാത്രയ്ക്കിടെയാണ് മരീസ കോവിഡ് പോസിറ്റീവായത്. യാത്രയില്‍ വെച്ച് മരീസയ്ക്ക് തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ബാത്ത്‌റുമില്‍ കയറി കയ്യില്‍ കരുതിയിരുന്ന റാപ്പിഡ് ടെസ്റ്റ് ഉപയോഗിച്ച് പരിശോധന നടത്തുകയായിരുന്നു.
കോവിഡ് പോസിറ്റീവായതോടെ ബാക്കി സമയം ബാത്ത്‌റൂമില്‍ കഴിയാന്‍ മരീസ തീരുമാനിച്ചു.
വിമാനത്തില്‍ കയറുന്നതിനു മുന്‍പ് ഇവര്‍ രണ്ട് ആര്‍ടിപിസിആറും അഞ്ച് റാപ്പിഡ് ടെസ്റ്റും നടത്തിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം നെഗറ്റിവായിരുന്നു ഫലം. വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുന്‍പ് RTPCR അടക്കമുള്ള ടെസ്റ്റുകള്‍ നടത്തിയിട്ടും പെട്ടന്ന് പോസിറ്റീവ് ആയത് തന്നെ ഭയപ്പെടുത്തിയെന്ന് മരീസ പറഞ്ഞു. രണ്ട് വാക്‌സിനും എടുത്ത വ്യക്തിയാണ് മരീസ.
advertisement
തനിക്ക് മാത്രമായി ഒരു സീറ്റ് നല്‍കാമെന്ന് വിമാനത്തിലെ ജീവനക്കാര്‍ അറിയിച്ചെങ്കിലും സീറ്റ് കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സ്വമേധയാ ബാത്ത്‌റൂമില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നെന്നും മരീസ പറഞ്ഞു.
Also Read - നാല് തവണ വാക്‌സിന്‍ സ്വീകരിച്ച യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഐസ്ലാന്‍ഡില്‍ എത്തിയ ഉടന്‍ തന്നെ ഇവര്‍ ഹോട്ടല്‍ ക്വാറന്റിനിലേയ്ക്ക് മാറി.
