ഇന്ത്യൻസമയം രാത്രി പതിനൊന്ന് മണിയോടെയാണ് വിമാനം ദോഹയിൽ നിന്ന് പുറപ്പെട്ടത്. നേരത്തെ വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന വിമാനം ചില പ്രത്യേക കാരണങ്ങളാലാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. ദോഹ വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല പകരം തെര്‍മൽ സ്കാനിംഗിലൂടെ പനിയില്ലെന്ന് ഉറപ്പു വരുത്തിയാണ് ആളുകളെ വിമാനത്തിലേക്ക് കയറ്റിയത്.
TRENDING:മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു വഴിയുമില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ്; ഓസ്ട്രേലിയയിൽ മരിച്ചവരുടെ ബന്ധുക്കൾ ആശങ്കയിൽ [NEWS]കേരളത്തിലേക്ക് മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് ഏറ്റെടുക്കും: വെൽഫെയർ പാർട്ടി [NEWS]Expats Return | മസ്ക്കറ്റിൽ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി; ജന്മനാടിന്റെ കരുതലിലേക്ക് പറന്നിറങ്ങിയത് 177 പേർ [NEWS]
advertisement
ഇവിടെ വിമാനത്താവളത്തിലെ പരിശോധനകൾ പൂര്‍ത്തിയാക്കി എല്ലാവരെയും ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റും.ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും മുമ്പ് നിശ്ചയിച്ചതുപോലെ ഹോം ക്വാറന്റൈനില്‍ കഴിയാം. പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള വന്ദേഭാരത് മിഷനിലൂടെ ഖത്തറിൽ നിന്നെത്തുന്ന ആദ്യ വിമാനമാണിത്. കുവൈറ്റ്, മസ്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വിമാനങ്ങളും കഴിഞ്ഞ ദിവസം എത്തിയിരുന്നു.