നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Expats Return | മസ്ക്കറ്റിൽ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി; ജന്മനാടിന്റെ കരുതലിലേക്ക് പറന്നിറങ്ങിയത് 177 പേർ

  Expats Return | മസ്ക്കറ്റിൽ നിന്നുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി; ജന്മനാടിന്റെ കരുതലിലേക്ക് പറന്നിറങ്ങിയത് 177 പേർ

  Expats from Oman | 48 ഗര്‍ഭിണികളും നാലു കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവരാണ് നാട്ടിലെത്തിയത്.

  flight

  flight

  • Share this:
   കൊച്ചി: കുവൈറ്റിൽ നിന്നുള്ള വിമാനത്തിന് പിന്നാലെ മസ്കറ്റില്‍നിന്നുള്ള പ്രവാസികളുമായി ആദ്യ വിമാനം നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങി. ഒമാന്‍ സമയം വൈകിട്ട് 4.15ന് മസ്‌ക്കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ IX 442 വിമാനം ഇന്ത്യൻ സമയം രാത്രി പത്തിനാണ് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്.

   48 ഗര്‍ഭിണികളും നാലു കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 181 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 77 പേര്‍ ചികിത്സാ ആവശ്യാര്‍ഥം നാട്ടിലേക്ക് മടങ്ങുന്നവരാണ്. 22 തൊഴിലാളികളും സന്ദര്‍ശക വീസയില്‍ എത്തി ഒമാനില്‍ കുടുങ്ങിയ 30 പേരുമാണ് മറ്റു യാത്രക്കാര്‍.

   TRENDING:'അതിർത്തിയിൽ പാസ് നൽകുന്നില്ല; KSRTC ​പോലും ഓടി​ക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല': ചെന്നിത്തല [NEWS]കേരളത്തിലേക്ക് മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് ഏറ്റെടുക്കും: വെൽഫെയർ പാർട്ടി [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]

   മസ്ക്കറ്റ് വിമാനത്താവളത്തിൽ യാത്രക്കാരെ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയരാക്കി. പരിശോധനക്കായി മണിക്കൂറുകള്‍ക്കു മുൻപേ വിമാനത്താവളത്തില്‍ എത്താന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. 177 യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള കുവൈറ്റിൽ നിന്നുള്ള പ്രത്യേക വിമാനം 9.30ന് എത്തിയിരുന്നു.

   First published: