TRENDING:

Rape of Covid Patient| ആംബുലൻസിലെ പീഡനം: പെൺകുട്ടിയെ കൊണ്ടുപോകാൻ വാഹനം എത്തിയത് കോവിഡ് പോസിറ്റീവായി 13 മണിക്കൂറിന് ശേഷം

Last Updated:

പെൺകുട്ടിയെയും കയറ്റി ആദ്യം വന്ന ആംബുലൻസിന്റെ ഡ്രൈവർ ഇന്ധനമില്ലെന്ന് പറഞ്ഞ് നൗഫലിന്റെ 108 ആംബുലൻസ് വിളിച്ചുവരുത്തി രോഗികളെ അതിൽ കയറ്റി വിടുകയായിരുന്നു. ഒന്നാമത്തെ ഡ്രൈവർ ഇക്കാര്യം അടൂർ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെയോ കോവിഡ് രോഗികളുടെ ചുമതലയുള്ളവരെയോ അറിയിച്ചിരുന്നില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: കോവിഡ് പോസിറ്റീവായ യുവതി ആംബുലൻസിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ വീഴ്ച പുറത്ത്. കോവിഡ് ഫലം വന്ന് 13 മണിക്കൂറിന് ശേഷമാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനമെത്തിയത്. ഞായറാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ജില്ലയിലെ അന്നേദിവസത്തെ കോവിഡ് രോഗികളുടെ പരിശോധനാഫലം വന്നത്. ഇതിൽ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ പേരുമുണ്ടായിരുന്നു. ഈ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ആരോഗ്യവകുപ്പിൽ നിന്ന് ആംബുലൻസ് എത്തിയതാകട്ടെ രാത്രി 11നും.
advertisement

Also Read- കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ

പെൺകുട്ടിയെയും കയറ്റി ആദ്യം വന്ന ആംബുലൻസിന്റെ ഡ്രൈവർ ഇന്ധനമില്ലെന്ന് പറഞ്ഞ് നൗഫലിന്റെ 108 ആംബുലൻസ് വിളിച്ചുവരുത്തി രോഗികളെ അതിൽ കയറ്റി വിടുകയായിരുന്നു. ഒന്നാമത്തെ ഡ്രൈവർ ഇക്കാര്യം അടൂർ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെയോ കോവിഡ് രോഗികളുടെ ചുമതലയുള്ളവരെയോ അറിയിച്ചിരുന്നില്ല.

Also Read- വിവാദ പരാമർശം: ഖേദംപ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

advertisement

11.30ന് രോഗികളുമായി പോയ ആംബുലൻസ് അതത് ചികിത്സാ കേന്ദ്രങ്ങളിൽ ഇറക്കി 12.15ന് തിരികെ വരേണ്ടിയിരുന്നു. രോഗികളുമായി പോയ ആംബുലൻസ് തിരികെ വന്നില്ലെന്ന വിവരവും അടൂർ ആശുപത്രിയിലുള്ളവർ അന്വേഷിച്ചിരുന്നില്ല. കോവിഡ് രോഗികളെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുമ്പോള്‍ സ്ത്രീകൾക്ക് മുൻഗണന നൽകുന്ന പതിവും ഇവിടെ പാലിക്കപ്പെട്ടില്ല.

മലയാളം വാർത്തകൾ/ വാർത്ത/Corona/
Rape of Covid Patient| ആംബുലൻസിലെ പീഡനം: പെൺകുട്ടിയെ കൊണ്ടുപോകാൻ വാഹനം എത്തിയത് കോവിഡ് പോസിറ്റീവായി 13 മണിക്കൂറിന് ശേഷം
Open in App
Home
Video
Impact Shorts
Web Stories