കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ

Last Updated:

കൊലയാളി സംഘം സഞ്ചരിച്ച കാറും കണ്ടെടുത്തു

കണ്ണൂരിൽ എസ്.ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ കസ്റ്റഡിയിൽ. കൊലയാളി സംഘം സഞ്ചരിച്ച കാറും കണ്ടെടുത്തു. കൊല്ലപ്പെട്ട സലാഹുദ്ദീന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മെഡിക്കൽ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പോസ്റ്റ്മോർട്ടം.
കാറിലും ബൈക്കിലും ഓട്ടോയിലുമായി എത്തിയ 11 അംഗ സംഘമാണ് സയ്യിദ്‌ സ്വലാഹുദ്ധീനെ കൊലപ്പെടുത്തിയത് എന്ന് പോലീസിന് വിവരം ലഭിച്ചു. ഇന്ന് പുലർച്ചയെയാണ് മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ഇവർ നേരത്തെ നടന്ന രാഷ്ട്രീയ ആക്രമണങ്ങളിൽ പ്രതികളാണ്.
കണ്ണവം സി.ഐ കെ. സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം കൊലയാളികൾ സഞ്ചരിച്ച കാർ കണ്ടെടുത്തു. കോളയാട് നിന്ന് വാടകയ്ക്ക് എടുത്ത കാറാണിത്. ചിറ്റാരിപ്പറമ്പ് അമ്മാറമ്പ് കോളനിക്ക് സമീപത്തെ നമ്പൂതിരി കുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാർ. സംഘർഷം വ്യാപിക്കാതിരിക്കാൻ ജില്ലയിൽ പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
advertisement
സലാഹുദ്ദീന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തലശേരി ജനറൽ ആശുപത്രിയിൽ മെഡിക്കൽ ബോർഡ് ചേർന്നാണ് പോസ്റ്റ്മോർട്ടത്തിനായി മാനദണ്ഡങ്ങൾ തീരുമാനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിലെ SDPI പ്രവർത്തകൻറെ കൊലപാതകം; മൂന്ന് RSS പ്രവർത്തകർ കസ്റ്റഡിയിൽ
Next Article
advertisement
Love Horoscope Oct 29 | പ്രണയബന്ധങ്ങളിൽ പുതിയ തുടക്കം കുറിക്കാൻ കഴിയും; പങ്കാളിയോട് വൈകാരിക അടുപ്പം തോന്നും: ഇന്നത്തെ പ്രണയഫലം
പ്രണയബന്ധങ്ങളിൽ പുതിയ തുടക്കം കുറിക്കാൻ കഴിയും; പങ്കാളിയോട് വൈകാരിക അടുപ്പം തോന്നും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് പ്രണയബന്ധത്തിൽ പുതിയ തുടക്കം കുറിക്കാൻ കഴിയും

  • പങ്കാളിയുമായി വൈകാരിക അടുപ്പം അനുഭവപ്പെടും

  • പ്രണയബന്ധം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കണം

View All
advertisement