Rape of Covid Patient| ആദ്യം മാപ്പപേക്ഷ...പിന്നീട് ഭീഷണിയും; ആംബുലന്‍സ് പീഡനത്തിന് ശേഷം പ്രതി പെൺകുട്ടിയോട് പറഞ്ഞത്
- Published by:Rajesh V
- news18-malayalam
Last Updated:
ആശുപത്രിയിലെത്തിക്കുന്നതിന് തൊട്ടുമുമ്പാണ് നൗഫല്‍ യുവതിയോട് പുറത്താരോടും പറയരുതെന്ന് പറഞ്ഞ് യാചിക്കുന്നത്. എന്നാല്‍ യുവതി അനുസരിക്കില്ലെന്ന് തോന്നിയതോടെ പ്രതി സ്വരം മാറ്റി.
പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച ശേഷം സംഭവം പുറത്തറിയാതിരിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ നടത്തിയത് മാപ്പപേക്ഷയും ഒപ്പം ഭീഷണിയും. ആശുപത്രിയിലെത്തിക്കുന്നതിന് തൊട്ടുമുമ്പാണ് നൗഫല്‍ യുവതിയോട് പുറത്താരോടും പറയരുതെന്ന് പറഞ്ഞ് യാചിക്കുന്നത്. എന്നാല്‍ യുവതി അനുസരിക്കില്ലെന്ന് തോന്നിയതോടെ പ്രതി സ്വരം മാറ്റി. താൻ പറയുന്നത് റെക്കോഡ് ചെയ്യുന്നുണ്ടെന്ന് തോന്നിയതോടെ ഭീഷണിയും മുഴക്കി.
യുവതി ഫോണിൽ റെക്കോർഡ് ചെയ്‌ത ശബ്‌ദരേഖ പുറത്തുവന്നിരുന്നു. ശബ്‌ദരേഖയില്‍ പറയുന്നത് ഇങ്ങനെ:
പ്രതി: എന്നോട് സ്നേഹം ഉണ്ടെങ്കില്‍ നീയിത് ആരോടും പറയരുത്. പറ...ഉറപ്പാണൊ...ഇല്ലയോ. പറ ആരോടും പറയരുത്.
പെണ്‍കുട്ടി: (കരഞ്ഞുകൊണ്ട്) എന്നോട് എന്തിനാണ് ചേട്ടന്‍ ഇങ്ങനെ ചെയ്‌തത്?
പ്രതി: ഞാന്‍ ചെയ്‌ത തെറ്റിന് മാപ്പ് ചോദിക്കുന്നു. മാപ്പ്...നീ ആ മാസ്ക് വയ്‌ക്ക്. പറയുന്നത് കേള്‍ക്ക്. ഹോസ്‌പിറ്റലില്‍ അറിഞ്ഞാല്‍ അത് എന്റെ ജോലിയെ ബാധിക്കും. എന്നോട് ഇച്ചിരി സ്നേഹം ഉണ്ടെങ്കില്‍ മാസ്ക് വയ്‌ക്ക്. ആ മാസ്ക് ഒന്നു വയ്‌ക്കടി. കഷ്‌ടമാടി. എന്റെ അടുത്തുനിന്നും ഇനി തെറ്റു വരില്ല. ഞാന്‍ പറഞ്ഞല്ലോ. മുഖം തുടയ്‌ക്ക്. അവിടെ ചെല്ലുമ്പോള്‍ നല്ല രീതിയില്‍ ഇരിക്ക്.
advertisement
(ഇതിനുശേഷം യാചനയുടെ സ്വരം മാറുന്നു. തുടര്‍ന്നുള്ളത് ഭീഷണി കലര്‍ന്ന ശബ്‌ദം)
മുഖം തുടയ്‌ക്ക്.... എടീ എനിക്ക് കൊണ്ടുവിടാനാടീ. അല്ലെങ്കില്‍ എനിക്ക് പണി കിട്ടും. ഒന്നും നടന്നിട്ടില്ല. അത്രേയുള്ളൂ... ഇത് റെക്കോര്‍ഡ് ചെയ്യുകയാണൊ?.
ആദ്യം യാചനയുടെ സ്വരം ഉണ്ടായിരുന്നുവെങ്കിലും പെണ്‍കുട്ടി മുഖം തുടയ്‌ക്കാനൊ മാസ്‌ക് വയ്‌ക്കാനോ തയാറാകാതിരുന്നതോടെയാണ് നൗഫലിന്റെ സ്വരം ഭീഷണിയുടേതായി മാറുന്നത്. ഒടുവില്‍ പ്രതിയുടെ ശബ്‌ദം പെണ്‍കുട്ടി റെക്കോഡ് ചെയ്യുന്നുണ്ടെന്ന് വ്യക്തമായതോടെ നൗഫല്‍ എന്തോ പറയാന്‍ ഭാവിക്കുന്നുണ്ട്. അതോടെ റെക്കാഡിങ് അവസാനിച്ചു.
advertisement
Also Read- 'സംരക്ഷണം ഒരുക്കുന്നതിൽ പരാജയപ്പെട്ടു; പെൺകുട്ടിയോട് സർക്കാർ മാപ്പ് പറയണം': മുരളി തുമ്മാരുകുടി
പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോള്‍ പെണ്‍കുട്ടിയുടെ പരാതി മുഴുവന്‍ കളവാണെന്നാണ് നൗഫല്‍ പറഞ്ഞത്. കുട്ടിയുടെ മാനസിക നില ശരിയല്ലെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. അപ്പോഴാണ് നൗഫല്‍ മാപ്പ് അപേക്ഷിക്കുന്നതിന്റെ ശബ്‌ദരേഖ കൈവശമുണ്ടെന്ന കാര്യം പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.
Location :
First Published :
September 08, 2020 9:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape of Covid Patient| ആദ്യം മാപ്പപേക്ഷ...പിന്നീട് ഭീഷണിയും; ആംബുലന്‍സ് പീഡനത്തിന് ശേഷം പ്രതി പെൺകുട്ടിയോട് പറഞ്ഞത്