ഉദാഹരണത്തിന്, മറ്റേതെങ്കിലും രാജ്യത്തുനിന്ന് ഒരാൾ ഹൈദരാബാദിലെത്തുകയും കോവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്താൽ അത് വൈറസിന്റെ ഏത് വകഭേദമാണെന്ന് കണ്ടെത്താനായി സാമ്പിൾ സി സി എം ബിയിലേക്ക് അയയ്ക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ രോഗിയെവീട്ടിൽത്തന്നെ ചികിത്സിക്കണോ അതോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്ക് മാറ്റണോ എന്ന കാര്യം തീരുമാനിക്കും. (ഇതിനകം യു കെയിൽ ആദ്യമായി തിരിച്ചറിഞ്ഞ വൈറസ് വകഭേദത്തിന്റെ സാന്നിധ്യം ഇന്ത്യയിലെ നൂറു കണക്കിന്സാമ്പിളുകളിൽ കണ്ടെത്തിയിട്ടുണ്ട്.) തുടർന്ന് ആ രോഗി വലിയ വിഭാഗം ജനങ്ങൾക്കിടയിൽ വൈറസ് പരത്തുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നു. യു കെ വകഭേദത്തിന്റെ വ്യാപനം തടഞ്ഞു നിർത്തുന്നതിൽ തെലങ്കാനമികച്ച പ്രവർത്തനമാണ് കാഴ്ച വെച്ചത്. പഞ്ചാബിലാകട്ടെ, എയർപോർട്ടിൽ വെച്ച് കോവിഡ് കേസുകൾ സ്ഥിരീകരിക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് യു കെ വകഭേദംകമ്യൂണിറ്റി വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു.
advertisement
Also Read വാക്സി൯ വിതരണത്തിന് ഡ്രോണുകൾ; ICMR-IIT കാൺപുർ സംയുക്ത പരീക്ഷണം
വൈറസ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയാൽ അതിനെ ലബോറട്ടറിയിൽ കൾച്ചർ ചെയ്യുകയും അതിന് നമ്മൾ ആശങ്കപ്പെടേണ്ടതായ എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ എന്ന് കണ്ടെത്തുകയുമാണ് അടുത്ത പടി. ഈ വൈറസ് വാക്‌സിനോട് പ്രതികരിക്കുമോ, നിലവിലുള്ള വൈറസ് വകഭേദങ്ങളെക്കാൾ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണോതുടങ്ങിയ കാര്യങ്ങൾ ഈ ഘട്ടത്തിലാണ് പരിശോധിക്കുക. നിലവിൽ ബി.1.617 എന്ന, ഇരട്ട ജനിതകമാറ്റം വന്ന ഇന്ത്യൻ വകഭേദംഎന്ന് പൊതുവെ അറിയപ്പെടുന്ന, വൈറസ് വകഭേദത്തെക്കുറിച്ച് സമാനമായ പഠനം നടത്തുകയാണ് സി സി എം ബി. വരും ദിവസങ്ങളിൽ ഈ വകഭേദത്തെ നമ്മൾ ഭയപ്പെടേണ്ടതുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകും.
Also Read 'അവള്‍ വെറുതെ ഒരു ഡോക്ടര്‍ ആവില്ല'; മകൾ ആൻസിയെ കുറിച്ച് ടി.എന്‍ പ്രതാപന്‍ എം.പി
വൈറസിന് എപ്പോഴും ജനിതകമാറ്റം സംഭവിച്ചു കൊണ്ടേയിരിക്കും. മിക്കവാറും ജനിതകമാറ്റങ്ങളും പ്രത്യേകിച്ച് ഒരു ആഘാതവും ഉണ്ടാക്കാത്തതാണ്. പക്ഷേ അവയിൽ ചിലത് കൂടുതൽ ദൃശ്യമാകാൻ തുടങ്ങുമ്പോൾ അവയെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും. രണ്ട് മാസങ്ങൾക്ക് മുമ്പ് ഏതാണ്ട് ആറായിരം സാമ്പിളുകൾ പരിശോധിച്ചപ്പോൾ 7500-ൽ കൂടുതൽ വകഭേദങ്ങളെയാണ് കണ്ടെത്താൻ കഴിഞ്ഞത്. ഒരു വൈറസിൽ നിന്ന് ദിവസേനയെന്നോണം വകഭേദങ്ങൾ ഉണ്ടാകുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
നിലവിൽ ബി.1.617 എന്ന വൈറസ് വകഭേദം7-8 സംസ്ഥാനങ്ങളിലേക്ക് പടർന്നിട്ടുണ്ട്. വിദർഭ കൂടാതെ നാഗ്പൂരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലും ഈ വകഭേദംകണ്ടെത്തിയിട്ടുണ്ട്. തെലങ്കാനയിലും ആന്ധ്ര പ്രദേശിലും ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അത് ആകെ കോവിഡ് കേസുകളുടെ 2 ശതമാനത്തിൽ താഴെ മാത്രമാണ്. ബി.1.617 വകഭേദത്തെക്കുറിച്ച് കൂടുതൽ പഠിക്കാനായി സി സി എം ബി എയർപോർട്ടുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമൊക്കെ സാമ്പിളുകൾ ശേഖരിക്കുകയും രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച കേസുകൾ പ്രത്യേകം പരിശോധിക്കുകയുംചെയ്യുന്നുണ്ട്. അതിലൂടെ ഈ വൈറസ് വകഭേദത്തിന്റെ സ്വഭാവം എന്താണെന്നും മറ്റു വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും സവിശേഷത അതിനുണ്ടോയെന്നും മനസിലാക്കാൻ കഴിയും. വാക്സിനോട് ഈ വകഭേദംഎങ്ങനെ പ്രതികരിക്കുന്നു എന്നതും പരിശോധിച്ച് വരുന്നുണ്ട്. ഒന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഈ കാര്യങ്ങളിലെല്ലാം വ്യക്തത കൈവരും.