Covid 19 | വാക്സി൯ വിതരണത്തിന് ഡ്രോണുകൾ; ICMR-IIT കാൺപുർ സംയുക്ത പരീക്ഷണം

Last Updated:

കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഡ്രോണ്‍ വഴി വാക്സി൯ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിൽ വന്നാൽ ആളുകൾകൾക്ക് വളരെ ഉപകാരപ്രദമാകും

ഡ്രോൺ ഉപയോഗിച്ച് കോവിഡ് വാക്സി൯ വിതരണം ചെയ്യാ൯ സാധിക്കുമോ എന്ന് പരീക്ഷിക്കാനുള്ള അനുമതി നൽകിയിരിക്കുകയാണ് ഇന്ത്യ൯ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR). പഠനത്തിന്റെ ഭാഗമായി ഐഐടി കാൺപൂറുമായി ഐ സി എം ആർ സഹകരിച്ച് പ്രവർത്തിക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പത്രകുറിപ്പിലാണ് പുതിയ സർക്കാർ പദ്ധതിയെ കുറിച്ചറിയിച്ചത്.
കേന്ദ്ര ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (DGCA) ഐ സി എം ആറിന് ഡ്രോണ്‍ ഉപയോഗിച്ച് കോവിഡ് വാക്സി൯ വിതരണം ചെയ്യുന്നത് സംബന്ധിച്ച് പഠിക്കാനുള്ള താൽക്കാലിക അനുമതി നൽകിയത്. "നിലവിലെ ഓർഡർ പ്രകാരം ഒരു വർഷത്തേക്കാണ് ഡിജിസിഎയുടെ താൽകാലിക അനുമതിയുടെ കാലാവധി," കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
advertisement
കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഡ്രോണ്‍ വഴി വാക്സി൯ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിൽ വന്നാൽ ആളുകൾകൾക്ക് വളരെ ഉപകാരപ്രദമാകും. ശനിയാഴ്ച റെക്കോർഡ് കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. 3,46,786 പുതിയ കേസുകളും 2,624 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സംഭവിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ കേസുകൾ അനിയന്ത്രിതമായി തുടർന്നു കൊണ്ടിരിക്കുകയാണ്.
advertisement
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,836 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 41,61,676 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. അതേസമയം കോവിഡ് പോരാട്ടത്തില്‍ കര്‍ശന നിയന്ത്രണമാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
advertisement
ഡെറാഡൂണ്, ഹൽദ്വാനി, ഹരിദ്വാർ, രുദ്രാപൂർ എന്നിവിടങ്ങളിലെ മുനിസിപ്പൽ കോർപറേഷനുകൾക്കും ഡ്രോണ്‍ ഉപയോഗിക്കാനുള്ള താൽക്കാലിക അനുമതി ലഭിച്ചിട്ടുണ്ട്. ഒരു വർഷക്കാലത്തേക്ക് മുനിസിപ്പൽ അധികൃതർ ജിഐസ് ഉപയോഗിച്ചുള്ള പ്രോപർട്ടി ഡാറ്റാ ബേസും ഇ-ടാക്സും തയ്യാറാക്കും.
advertisement
നിലവിൽ വെസ്റ്റ് സെ൯ട്രൽ റെയിൽവേ (WCR) യുടെ കോട്ട, കടിനി എന്നിവക്ക് ട്രെയ്൯ ആക്സിഡന്റ് സൈറ്റ് മെയ്ന്റനസ് ആവശ്യങ്ങൾക്കായും റെയിൽവേയുടെ മൂലധനങ്ങൾക്കും സരക്ഷിക്കാനുമുള്ള ആവശ്യങ്ങൾക്കുമായും ഡ്രോണ്‍ ഉപയോഗിക്കാനുള്ള പെർമിഷ൯ ലഭിച്ചിട്ടുണ്ട്. അനുമതിയുടെ ലെറ്റർ ഇഷ്യൂ ചെയ്തതു മുതൽ ഒരു വർഷത്തേക്കാണ് കരാർ.
ഇവക്കു പുറമെ, വേദാന്ത ലിമിറ്റഡ് (Cairn Oil and Gas) നും 2022 ഏപ്രിൽ 8 വരെ തങ്ങളുടെ മൂലധനങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾക്കും കണക്കെടുപ്പിനും വേണ്ടി ഒരു വർഷത്തേക്ക് ഉപാധികളോടെ ഡ്രോണ്‍ ഉപയോഗിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. “സർക്കാർ മുന്നോട്ടു വെച്ച ഉപാധികളും നിയമങ്ങളും കൃത്യമായി പിന്തുടരണം എന്ന അടിസ്ഥാനത്തിലാണ് ഈ സ്ഥാപനങ്ങൾക്ക് ഡ്രോണ്‍ ഉപയോഗിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. ഇത് ലംഘിച്ചാൽ സർക്കാർ ഇളവ് അസാധുവായി പ്രഖ്യാപിക്കുകയും കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യു," മന്ത്രാലയം അറിയിച്ചു.
advertisement
Tags : icmr, dgca, ministry of civil aviation, drone, covid vaccine, ഐസിഎംആർ, ഡ്രോണ്, കോവിഡ്, കോവിഡ് വാക്സി൯
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | വാക്സി൯ വിതരണത്തിന് ഡ്രോണുകൾ; ICMR-IIT കാൺപുർ സംയുക്ത പരീക്ഷണം
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement