'കോവിഡ് 19 പോസിറ്റീവ് ആയ ഒരു വ്യക്തിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.. ഞാൻ സുഖമായിരിക്കുന്നു.നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. പക്ഷെ WHO മാനദണ്ഡങ്ങൾ പാലിച്ച് കുറച്ചു ദിവസത്തേക്ക് ക്വറന്‍റീനിൽ പ്രവേശിക്കുകയാണ്' അദ്ദേഹം ട്വീറ്റ് ചെയ്തു. ആരോഗ്യ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. 'ഇങ്ങനെയൊക്കെയാണ് കോവിഡ് വ്യാപനത്തിന്‍റെ കണ്ണികൾ തകർക്കാനും വൈറസിനെ അടിച്ചമർത്താനും ആരോഗ്യസംവിധാനങ്ങൾ സംരക്ഷിക്കാനും നമുക്ക് കഴിയുന്നത്' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
advertisement
കോവിഡ് മഹാമാരിക്കെതിരായ ലോകാരോഗ്യ സംഘടനയുടെ പോരാട്ടം മുന്നണിയിൽ നിന്ന് നയിക്കുന്ന വ്യക്തിയാണ് മേധാവിയായ ടെഡ്രോസ്. ലോകമെമ്പാടും ഭീതി പടർത്തി വ്യാപിച്ച മഹാമാരി വിവിധ രാജ്യങ്ങളിലായി പന്ത്രണ്ടു ലക്ഷത്തിലധികം ആളുകളുടെ ജീവനാണ് അപഹരിച്ചത്. ഇതുവരെ നാലരക്കോടിയിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.