ചികിത്സാപ്പിഴവ്; ആറാഴ്ചയോളം ഐസിയുവിൽ കിടക്കേണ്ടി വന്ന സ്ത്രീക്ക് രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി

Last Updated:

തനിക്ക് നേരിടേണ്ടി വന്ന ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി അഞ്ച് ലക്ഷം ദിർഹം നഷ്ടപരിഹാരം വേണമെന്നാണ് സ്ത്രീ ആവശ്യപ്പെട്ടത്.

അബുദാബി: ചികിത്സാപ്പിഴവ് മൂലം ആറാഴ്ചയോളം ഐസിയുവിൽ ചിലവഴിക്കേണ്ടി വന്ന സ്ത്രീക്ക് രണ്ട് ലക്ഷം ദിർഹം (ഏകദേശം 40.55ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. രോഗം കണ്ടുപിടിക്കുന്നതിലും ചികിത്സയിലും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി വ്യക്തമായതിനെ തുടർന്ന് കീഴ്ക്കോടതി വിധിച്ച ശിക്ഷ അബുദാബി മേൽക്കോടതി അംഗീകരിക്കുകയായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടർന്നാണ് സ്ത്രീ ആശുപത്രിയിലെത്തിയതെന്നാണ് കോടതി രേഖകളിൽ പറയുന്നത്. ഡോക്ടര്‍മാർ നൽകിയ ചികിത്സയെ തുടർന്ന് ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. കിഡ്നിയുടെ പ്രവർത്തനം തകരാറിലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവരെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ആറാഴ്ചയോളമാണ് ഐസിയുവിൽ കിടക്കേണ്ടി വന്നത്. ഒപ്പം ഡയാലിസിസിനും വിധേയമാകേണ്ടി വന്നിരുന്നു.
advertisement
ചികിത്സയ്ക്കൊടുവിൽ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ഇവർ നിയമനടപടികൾ സ്വീകരിച്ചത്. തന്‍റെ ചികിത്സയെ സംബന്ധിച്ച് ഒരു ആരോഗ്യവിദഗ്ധനെ വച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ആവശ്യം. രോഗം തിരിച്ചറിയുന്നതിലും ചികിത്സയിലും പിഴവുകളുണ്ടായെന്ന കാര്യവും ഇവർ പരാതിയിൽ ഊന്നിപ്പറഞ്ഞിരുന്നു. ആശുപത്രിയുടെ അനാസ്ഥ മൂലം മരിച്ച അവസ്ഥയില്‍ തന്നെയായെന്നും ഒരുപാട് സഹിക്കേണ്ടി വന്നിരുന്നു എന്നും ഇവർ വ്യക്തമാക്കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ സമിതിയെ നിയോഗിച്ചിരുന്നു. സ്ത്രീയുടെ രോഗം തിരിച്ചറിയുന്നതിലും ചികിത്സ നടത്തുന്നതിലും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും പിഴവുണ്ടായെന്നും ഇത് അവരുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചുവെന്നുമായിരുന്നു സമിതിയുടെ കണ്ടെത്തൽ.
advertisement
തനിക്ക് നേരിടേണ്ടി വന്ന ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി അഞ്ച് ലക്ഷം ദിർഹം നഷ്ടപരിഹാരം വേണമെന്നാണ് സ്ത്രീ ആവശ്യപ്പെട്ടത്. എന്നാൽ കോടതി രണ്ട് ലക്ഷം ദിർഹം നൽകാൻ ഉത്തരവിടുകയായിരുന്നു. കീഴ്ക്കോടതി നടപടി ചോദ്യം ചെയ്ത് ആശുപത്രി അധികൃതരാണ് മേൽക്കോടതിയെ സമീപിച്ചത്. എന്നാൽ അവിടെയും തിരിച്ചടി നേരിടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ചികിത്സാപ്പിഴവ്; ആറാഴ്ചയോളം ഐസിയുവിൽ കിടക്കേണ്ടി വന്ന സ്ത്രീക്ക് രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement