Covid19 | ഭക്ഷണത്തിലൂടെയോ ഭക്ഷണപ്പൊതികളിലൂടെയോ കോവിഡ് പടരുമെന്ന ഭയം വേണ്ട; ലോകാരോഗ്യ സംഘടന

Last Updated:

ഈ വൈറസ് പടരുന്നതിൽ ഭക്ഷണമോ ഭക്ഷണ ശൃംഖലയോ ഭാഗമാകുന്നു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജനീവ: ഭക്ഷണത്തിലൂടെയോ ഭക്ഷണപ്പൊതികളിലൂടെയോ കൊറോണ വൈറസ് പടരുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഇത്തരത്തിൽ രോഗം പടരുമെന്ന് ഭയക്കേണ്ടെന്നും ലോകാരോഗ്യ സംഘടന വ്യാഴാഴ്ച വ്യക്തമാക്കി.
ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചിക്കൻ ചിറകുകളിലും ശീതീകരിച്ച ഇക്വഡോറിയൻ ചെമ്മീനുകളുടെ പുറം പാക്കേജിംഗിലും കൊറോണ വൈറസിന്റെ അംശം കണ്ടെത്തിയതായി ചൈനയിലെ രണ്ട് നഗരങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഭക്ഷണത്തെയോ ഭക്ഷ്യ പാക്കേജിംഗിനെയോ പ്രോസസ്സിംഗിനെയോ ഭക്ഷണ വിതരണത്തെയോ ഭയപ്പെടരുത്, ലോകാരോഗ്യ സംഘടന അടിയന്തിര പരിപാടികളുടെ തലവൻ മൈക്ക് റയാൻ ജനീവയിൽ ഒരു സമ്മേളനത്തിൽ പറഞ്ഞു. ഈ വൈറസ് പടരുന്നതിൽ ഭക്ഷണമോ ഭക്ഷണ ശൃംഖലയോ ഭാഗമാകുന്നു എന്നതിന് തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ചൈന ലക്ഷക്കണക്കിന് പാക്കേജുകളിൽ പരിശോധന നടത്തിയെന്നും വളരെ കുറച്ച് എണ്ണത്തിൽ മാത്രമേ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളൂവെന്നും ലോകാരോഗ്യസംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർഖോവ് പറഞ്ഞു.
അതേസമയം ചൈനീസ് കണ്ടെത്തലുകളിൽ വ്യക്തത ആവശ്യപ്പെട്ടതായി ബ്രസീല്‍ കൃഷി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. രാജ്യം കർശനമായ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്നും ചരക്കുകൾ രാജ്യംവിട്ടതിനുശേഷം അവയ്ക്ക് എന്ത് സംഭവിക്കും എന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ഇക്വഡോർ ഉത്പാദന മന്ത്രി ഇവാൻ ഒന്റനേഡ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid19 | ഭക്ഷണത്തിലൂടെയോ ഭക്ഷണപ്പൊതികളിലൂടെയോ കോവിഡ് പടരുമെന്ന ഭയം വേണ്ട; ലോകാരോഗ്യ സംഘടന
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement