TRENDING:

COVID 19| പ്രമുഖ ഇലക്‌ട്രോണിക് ഉപകരണ വിൽപനശാലയുടെ പരസ്യം എന്തുകൊണ്ട് വിവാദമായി

Last Updated:

നാലുകാരണങ്ങളാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് ഓഫർ നൽകി ഉപഭോക്താക്കളെ ആകർഷിക്കാൻ പരസ്യം നൽകിയ ഗൃഹോപകരണ സ്ഥാപനത്തിനെതിരെ പരാതി. കേരളത്തിൽ നിരവധി ബ്രാഞ്ചുകളുള്ള സ്ഥാപനത്തിന്റെ പരസ്യത്തിനെതിരെയാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി ലഭിച്ചത്.
advertisement

ഓഗസ്റ്റ് രണ്ടാഴ്ചക്കാലം ഷോറൂമില്‍ നിന്നും പർചെയ്സ് ചെയ്യുന്ന ഉപഭോക്താവിന് 24 മണിക്കൂറിനുള്ളിൽ എവിടെ നിന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ പർച്ചേസ് ബിൽ തുകയുടെ ജി.എസ്.ടി ഒഴിച്ച് പരമാവധി 50,000 രൂപ വരെ തിരികെ നൽകുമെന്നായിരുന്നു പരസ്യം.

കോവിഡ് 19 ദിനം പ്രതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരസ്യം നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനും നഗരസഭ കൗൺസിലറുമായ ബിനു പുളിക്കക്കണ്ടമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നാലു കാര്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

1. കോവിഡ് രോഗബാധയുള്ളയാൾക്ക് രോഗവിവരം മറച്ചു വച്ച് ഉത്പന്നം വാങ്ങിയ ശേഷം പണം തിരികെ ചോദിക്കാം.

advertisement

2. പരസ്യം മൂലം സാമ്പത്തിക ബുദ്ധിമുട്ടുള്ളവരേയും മറ്റ് സാധാരണക്കാരേയും രോഗബാധിതനായി പണം കൈപ്പറ്റുന്നതിന് പ്രേരിപ്പിക്കാം.

3. മനഃപൂർവ്വം രോഗം പടർത്തുന്നതിന് പ്രേരിപ്പിക്കുന്ന സമൂഹ ആഹ്വാനം.

4. സ്ഥാപന ഉടമ സാമൂഹിക ഉത്തരവാദിത്തം മറന്ന് സ്വന്തം ബിസിനസ്സ് വിപുലീകരിക്കുവാനായി ചെയ്യുന്ന ഈ പരസ്യം ഇന്ത്യൻ ശിക്ഷാ നിയമം 269 ആക്ട് പ്രകാരവും, 2020ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിൽ പറയുന്ന 2019ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ 89 വകുപ്പ് പ്രകാരവും, തിരുവിതാംകൂർ-കൊച്ചി ആരോഗ്യ പരിപാലന നിയമം, കേരള മുൻസിപ്പാലിറ്റി ആക്ട് ആരോഗ്യ പരിപാലന നിയമം എന്നിവ പ്രകാരം ഗൗരവമുള്ള കുറ്റകൃത്യമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് 19ന്റെ സാഹചര്യത്തിൽ ഇപ്പോൾ കടകളിൽ 20 പേരിൽ കൂടുതൽ കയറുവാൻ പാടില്ല. എന്നാൽ ഈ നിർദേശങ്ങളെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ടുള്ള പരസ്യമായ നിയമ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും പരാതിയിൽ പറയുന്നു. കൂടാതെ കേരള സർക്കാർ കഴിഞ്ഞ ദിവസം പാസ്സാക്കിയ 2020 ദുരന്തനിവാരണ നിയമത്തിലെ ചട്ടങ്ങൾ പ്രകാരവും ഈ പരസ്യം കുറ്റകരമാണ്. അതിനാൽ പരസ്യം പിൻവലിപ്പിച്ച് നൽകിയ ആൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. പരാതി കിട്ടിയതിനു പിന്നാലെ പൊലീസ് എത്തി കട പൂട്ടിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| പ്രമുഖ ഇലക്‌ട്രോണിക് ഉപകരണ വിൽപനശാലയുടെ പരസ്യം എന്തുകൊണ്ട് വിവാദമായി
Open in App
Home
Video
Impact Shorts
Web Stories