Covid 19 | രോഗവ്യാപനം പൊലീസുകാരിലേക്കും; ആരോഗ്യപ്രവര്‍ത്തകരെ പോലെ ആശങ്കയിൽ ക്രമസമാധാനപാലകരും

Last Updated:

കോഴിക്കോട് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നിരവധി പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചു. റൂറല്‍ ഓഫീസിലെ സിപിഒ സീനിയര്‍ ക്ലാര്‍ക്ക് ഷൈന്‍ ബാബു കഴിഞ്ഞദിവസം മരിച്ചിരുന്നു.

കോഴിക്കോട്: കോവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നതോടെ കോഴിക്കോട് ജില്ലയില്‍ ഏറെ ബാധിച്ചുകൊണ്ടിരിക്കുന്നത് പൊലീസുകാരെയാണ്. ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരും ഒരുപോലെ കോവിഡ് ഭീഷണിയുടെ നടുവിലാണ് ജോലി ചെയ്യുന്നത്. നഗരത്തില്‍ ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനാണ് ആദ്യം കോവിഡ്-19 സ്ഥിരീകരിച്ചത്.
കോഴിക്കോട് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നിരവധി പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചു. റൂറല്‍ ഓഫീസിലെ സിപിഒ സീനിയര്‍ ക്ലാര്‍ക്ക് ഷൈന്‍ ബാബു കഴിഞ്ഞദിവസം മരിച്ചിരുന്നു. കോഴിക്കോട് നോര്‍ത്ത് അസി.കമ്മീഷണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലായി. എട്ട് എ സി പിമാരും നടക്കാവ് പൊലീസ് സ്റ്റേഷനിലെ സിഐയും എസ്‌ഐയും നിരീക്ഷണത്തില്‍പോയി. നോര്‍ത്ത് അസി. കമ്മീഷണര്‍ ഓഫീസ് അടച്ചു.
advertisement
വടകര റൂറല്‍ ആസ്ഥാനത്തെ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ജില്ലാ ഓഫീസ് അടച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരന് കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് നടപടി. ഡിവൈഎസ്പി ഉള്‍പ്പെടെ വീട്ടില്‍ നിരീക്ഷണത്തിലായി.
കൊവിഡ് ബാധിച്ച് മരിച്ച സിപിഒ ക്ലാര്‍ക്കുമായുള്ള സമ്പര്‍ക്കത്തെത്തുടര്‍ന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ജീവനക്കാരന് കോവിഡ് ബാധിച്ചത്. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ എസ് ഐയക്ക് കഴിഞ്ഞയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചതോടെ സ്‌റ്റേഷനിലെ മറ്റ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയിരുന്നു. കൊടുവള്ളിയില്‍ കവര്‍ച്ചകേസ് പ്രതിയ്ക്ക് കോവിഡ് കണ്ടെത്തിയതോടെ എസ് ഐ ഉള്‍പ്പെടെ നിരീക്ഷണത്തിലായിരുന്നു.
advertisement
ഇത്തരത്തില്‍ പൊലീസുകാരിലേക്ക് കോവിഡ് പടരുന്നത് വ്യാപകമായിരിക്കുകയാണ്. സ്റ്റേഷന്‍ അടച്ചിട്ട് പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകുന്നതോടെ ക്രമാസമാധാന പരിപാലനത്തെയിത് കാര്യമായി ബാധിക്കുകയും ചെയ്യുന്നു. കോവിഡ് ഭീഷണിക്ക് നടുവിലാണെങ്കിലും മാറിനില്‍ക്കാന്‍ കഴിയാത്തവരാണ് പൊലീസുകാരെന്ന് കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജി എസ് ശ്രീജേഷ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | രോഗവ്യാപനം പൊലീസുകാരിലേക്കും; ആരോഗ്യപ്രവര്‍ത്തകരെ പോലെ ആശങ്കയിൽ ക്രമസമാധാനപാലകരും
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement