TRENDING:

Covid 19 | ഒരിക്കൽ ബാധിച്ചവർക്ക് വീണ്ടും കോവിഡ് ഉണ്ടാകാനുള്ള കാരണമെന്ത്? വിദഗ്ധർ പറയുന്നത് ഇങ്ങനെ

Last Updated:

ഒരിക്കല്‍ കോവിഡ് ബാധിച്ച ഒരാള്‍ക്ക് വീണ്ടും അണുബാധ ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്ത് കോവിഡ് 19 മഹാമാരി (Covid 19 Pandemic) നാശം വിതയ്ക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. ഇപ്പോഴും നമുക്ക് അതിനെ പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. വാക്‌സിനേഷന്‍ രോഗത്തെ നിയന്ത്രിക്കാന്‍ വളരെയധികം സഹായിച്ചിട്ടുണ്ടെങ്കിലും പുതിയ വകഭേദങ്ങളുടെ (new variants) ആവിര്‍ഭാവവും വൈറസ് വ്യാപനം വീണ്ടും ഉയരുന്നതും ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഒരിക്കല്‍ കോവിഡ് ബാധിച്ചതിന് ശേഷവും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗബാധ വീണ്ടും ഉണ്ടാകുന്നു.
കോവിഡ്
കോവിഡ്
advertisement

മാരകമായ കോവിഡ് വൈറസില്‍ നിന്ന് മുക്തി നേടുന്ന ആളുകളിൽ ഏകദേശം മൂന്ന് മാസം മുതല്‍ ഏതാനും വര്‍ഷങ്ങള്‍ വരെ വൈറസിനെതിരെയുള്ള പ്രതിരോധശേഷി നിലനില്‍ക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് രോഗകാരണമായ വകഭേദങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. ഒരിക്കല്‍ കോവിഡ് ബാധിച്ച ഒരാള്‍ക്ക് വീണ്ടും അണുബാധ ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം:

Also Read-Covid 19 വായുവിലൂടെ പകരുന്നതായി സ്ഥിരീകരിച്ച് WHO; ഈ വസ്‌തുത സമ്മതിക്കാൻ രണ്ട് വർഷത്തിലേറെ സമയമെടുത്തത് എന്തുകൊണ്ട്?

advertisement

1. വൈറസ് മ്യൂട്ടേഷനുകള്‍

വൈറസുകളുടെ ജനിതക ഘടനയിലെ മാറ്റങ്ങളോ മ്യൂട്ടേഷനുകളോ കാരണം വൈറസിന്റെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നതായി നമുക്കറിയാം. ഇത് പകര്‍ച്ചവ്യാധി ശക്തമാകുന്നതിനും അതിവേഗ രോഗവ്യാപനത്തിനും ഇടയാക്കുന്നു. മാത്രമല്ല, വാക്‌സിനുകളുടെ പ്രതിരോധശേഷിയെ ഇല്ലാതാക്കാനും ഇവയ്ക്ക് കഴിയും. വീണ്ടും അണുബാധയുണ്ടാകുന്നതിന് പുതിയ വകഭേദങ്ങളുടെ ആവിർഭാവം ഒരു കാരണമാണെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു.

2. പ്രതിരോധശേഷി കുറയുന്നത്

2021 ഒക്ടോബറിലെ ഒരു പഠനത്തില്‍ പറയുന്നത്, കോവിഡ് 19 ബാധിച്ചതിന് ശേഷം നിങ്ങളുടെ ശരീരം ശക്തമായ പ്രതിരോധ സംവിധാനം ഉണ്ടാക്കുന്നുവെന്നാണ്. കൂടാതെ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ രൂപപ്പെടുത്തുകയും ഭാവിയില്‍ ഉണ്ടാകുന്ന അണുബാധകള്‍ക്കെതിരെ പോരാടാന്‍ നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. കുറഞ്ഞത് മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് ഈ പ്രതിരോധ സംവിധാനം നിലനില്‍ക്കുക. എന്നിരുന്നാലും, നിങ്ങളുടെ ശരീരം വളരെക്കാലമായി വൈറസുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുമ്പോള്‍ ക്രമേണ ആന്റിബോഡികളുടെ ഉത്പാദനം മന്ദഗതിയിലായേക്കുമെന്ന് വിദഗ്ധർ പറയുന്നു. അതുമൂലമാണ് നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുക.

advertisement

Also Read-പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് കരുതൽ ഡോസ് ഞായറാഴ്ച മുതൽ; പണം നൽകണം

3. പുതിയ വകഭേദങ്ങൾ

മുൻ വേരിയന്റുകളെ അപേക്ഷിച്ച് ജനങ്ങളിൽ വീണ്ടും അണുബാധയ്ക്കിടയാക്കുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ കോവിഡ്-19 റെസ്പോണ്‍സ് ടീം നടത്തിയ ഒരു പഠനം കാണിക്കുന്നത് ഒമിക്രോണിന് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത ഡെല്‍റ്റ വേരിയന്റിനേക്കാള്‍ 5.4 മടങ്ങ് കൂടുതലാണ് എന്നാണ്.

ഒരിക്കല്‍ കോവിഡ് ബാധിച്ചതിനു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നത് എപ്പോഴാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രേഖകള്‍ പ്രകാരം, കോവിഡ് പിടിപെട്ട് മൂന്ന് മാസത്തിനു ശേഷം രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ മാത്രം വീണ്ടും പരിശോധന നടത്തിയാല്‍ മതിയാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഒരിക്കൽ ബാധിച്ചവർക്ക് വീണ്ടും കോവിഡ് ഉണ്ടാകാനുള്ള കാരണമെന്ത്? വിദഗ്ധർ പറയുന്നത് ഇങ്ങനെ
Open in App
Home
Video
Impact Shorts
Web Stories