ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കുട്ടിയെ പ്രിയരഞ്ജൻ ഓടിച്ചിരുന്ന കാർ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. ഇതിന് മുന്നിലായി സൈക്കിളിൽ എത്തിയ ആദിശേഖർ മറ്റൊരു കുട്ടിയുമായി സംസാരിച്ചുനിൽക്കവെയാണ് മുന്നോട്ടെടുത്ത കാർ ഇടിച്ചുവീഴ്ത്തി മുന്നോട്ടുപോകുന്നത്. കാർ മനപൂർവം ഇടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന് ലഭിച്ച ദൃശ്യങ്ങൾ.
ആദിശേഖറിനെ മനപൂർവം കാറിടിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
advertisement
Also Read- മംഗളുരുവിൽ കെഎസ്ആർടിസി ബസ്സും മിനി ലോറിയും കാറും കൂട്ടിയിടിച്ചു; കാർ പൂർണമായി തകർന്നു
പൂവച്ചൽ സർക്കാർ സ്കൂൾ അധ്യാപകനായ അരുൺ കുമാറും സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റായ ദീപയുടെയും മകനാണ് ആദിശേഖർ. അഭിലക്ഷ്മിയാണ് ആദിശേഖറിന്‍റെ സഹോദരി.