മംഗളുരുവിൽ കെഎസ്ആർടിസി ബസ്സും മിനി ലോറിയും കാറും കൂട്ടിയിടിച്ചു; കാർ പൂർണമായി തകർന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
കെഎസ്ആർടിസി കാറിലേക്ക് ഇടിച്ച് കയറി
മംഗളൂരു ജെപ്പിന മൊഗറിൽ കെഎസ്ആർടിസിയും മിനിലോറിയും കാറും കൂട്ടിയിടിച്ചു. പെട്ടെന്ന് ബ്രേക്ക് ചെയ്ത മിനിലോറിയിൽ കാർ ഇടിക്കുകയായിരുന്നു.
പിന്നാലെ വന്ന കെഎസ്ആർടിസി കാറിലേക്ക് ഇടിച്ച് കയറി.
അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കാറിൽ ഉണ്ടായിരുന്നു തലപ്പാടി എംസിഎഫ് ജീവനക്കാരനും മംഗളൂരു സ്വദേശിയുമായി ദിനേശനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read- കൊല്ലത്ത് സുഹൃത്തുക്കൾ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ
ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകട ദൃശ്യം പ്രദേശത്തെ ഒരു വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തലപ്പാടിയിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്നു മിനിലോറി. സംഭവത്തിൽ മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mangalore,Dakshina Kannada,Karnataka
First Published :
September 09, 2023 7:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മംഗളുരുവിൽ കെഎസ്ആർടിസി ബസ്സും മിനി ലോറിയും കാറും കൂട്ടിയിടിച്ചു; കാർ പൂർണമായി തകർന്നു