TRENDING:

#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി

Last Updated:

#MeToo| നിലവിൽ ഏറെ വിവാദം ഉയർത്തിയിരിക്കുന്ന 'ബോയ്സ് ലോക്കർ റൂം' ചാറ്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഈ സംഭവവും പുറത്തു വന്നിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: തനിക്കെതിരെ പീഡന ആരോപണം ഉയർന്നതിൽ മനം നൊന്ത് പതിനാലുകാരൻ ജീവനൊടുക്കി. ഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. #MeToo ഹാഷ്ടാഗിലൂടെയാണ് ഈ വിദ്യാര്‍ഥിക്കെതിരെ ഒരു പെണ്‍കുട്ടി പീഡന ആരോപണം ഉന്നയിച്ചത്. രണ്ട് വർഷം മുമ്പ് തന്റെ അപ്പാർട്മെന്റ് കോംപ്ലക്സിന്റെ ബേസ്മെന്റിൽ വച്ച് താൻ ആക്രമിക്കപ്പെട്ടു എന്നാണ് പതിനാലുകാരന്റെ പേരെടുത്ത് പറഞ്ഞു കൊണ്ട് പെൺകുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇതൊരു രഹസ്യമായി സൂക്ഷിച്ച് മടുത്തുവെന്നും പെൺകുട്ടി പോസ്റ്റിൽ പറയുന്നു.
advertisement

ഇതിന് പിന്നാലെയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്നു ചാടി ആരോപണവിധേയൻ ജീവനൊടുക്കിയത്. നിലവിൽ ഏറെ വിവാദം ഉയർത്തിയിരിക്കുന്ന 'ബോയ്സ് ലോക്കർ റൂം' ചാറ്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഈ സംഭവവും പുറത്തു വന്നിരിക്കുന്നത്.

ഡൽഹിയിലെ  ഉന്നത സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ഉൾപ്പെട്ട ബോയ്സ് ലോക്കർ റൂം എന്ന ഇൻസ്റ്റഗ്രാം ചാറ്റ് ഗ്രൂപ്പ് ഏറെ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ലൈംഗിക അതിക്രമങ്ങൾ ചർച്ച ചെയ്യുന്ന ഈ ഗ്രൂപ്പിൽ സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങളും പങ്കു വയ്ക്കുമായിരുന്നു. അശ്ലീല സംഭാഷണങ്ങളും ബലാത്സംഗ ചർച്ചകളുമൊക്കെയായി സജീവമായിരുന്ന ഈ ഗ്രൂപ്പിനെക്കുറിച്ച് ചില പെൺകുട്ടികൾ നൽകി പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ സെല്‍ അന്വേഷണം ആരംഭിച്ചത്.

advertisement

TRENDING:COVID 19| പ്രവാസികള്‍ മടങ്ങിയെത്തുന്നു; കൊച്ചി തുറമുഖത്തും വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി [NEWS]യുഎഇയില്‍ ജനവാസ മേഖലയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നി ബാധ [NEWS]അച്ഛനും ചേട്ടനും മാത്രമല്ല; ആക്ഷനിൽ ഒരു കൈനോക്കി വിസ്മയയും; വീഡിയോ വൈറൽ [NEWS]

advertisement

ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുപതോളം കുട്ടികൾ നിരീക്ഷണത്തിലുമാണ്. ഈ ഗ്രൂപ്പിലെ വിവരങ്ങൾ പുറത്തു വന്നതോടെയാണ് ഒരു കൂട്ടം പെണ്‍കുട്ടികൾ #MeToo ഹാഷ്ടാഗ് വീണ്ടും സജീവമാക്കിയത്.

പലതരത്തിൽ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞ് പെൺകുട്ടികൾ രംഗത്തെത്തിയത്. ഇത്തരത്തിലൊരു വെളിപ്പെടുത്തലാണ് പതിനാലുകാരനായ വിദ്യാർഥിക്കെതിരെയും ഉയർന്നത്. ആരോപണം ഉയർന്നതിനാൽ പൊലീസ് ചോദ്യം ചെയ്യൽ നേരിടേണ്ടി വരുമെന്ന് സഹപാഠികൾ വിദ്യാർഥിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാകാം ജീവനൊടുക്കിയതെന്നാണ് സൂചന.

ആത്മഹത്യാകുറിപ്പൊന്നും കണ്ടു കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ആരോപണം ഉന്നയിച്ച പെൺകുട്ടിയെയും മറ്റ് സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
#MeToo ആരോപണം; പതിനാലുകാരൻ ജീവനൊടുക്കി
Open in App
Home
Video
Impact Shorts
Web Stories