യുഎഇയില്‍ ജനവാസ മേഖലയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നി ബാധ

Last Updated:

മിന,അൽ നഹ്ദ ഫയർ യൂണിറ്റിന് പുറമെ ഷാർജ പൊലീസ് എയർ വിംഗും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിരുന്നു.

ഷാർജ: യുഎഇയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റെസിഡൻഷ്യൽ ഏരിയയിലെ പാർപ്പിട സമുച്ചയത്തിൽ വൻ അഗ്നിബാധ. ഷാർജയിലെ അൽ നഹ്ദയിലുള്ള 49 നിലയുള്ള അബ്കോ റെസിഡന്‍ഷ്യൽ ടവറിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വൻ തീ പിടുത്തമുണ്ടായത്. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർക്ക് സംഭവ സ്ഥലത്തു വച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നൽകി.
ഷാർജ സിവിൽ ഡിഫൻസിന്റെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. മലയാളികൾ അടക്കം കുടുംബമായി താമസിക്കുന്ന കെട്ടിടത്തിന്‍റെ ഓരോ നിലയിലും 12 ഫ്ലാറ്റുകൾ വീതമാണ് ഉള്ളത്. കെട്ടിടത്തിന്റെ ഒരു ഭാഗം ഏതാണ്ട് പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. രാത്രി 9.04ഓടെ കെട്ടിടത്തിന്റെ പത്താം നിലയിലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ചുള്ള വിവരം. വളരെ വേഗം തന്നെ മറ്റു നിലകളിലേക്ക് കൂടി തീ പടരുകയായിരുന്നു.
advertisement
49 നില കെട്ടിടത്തിന്റെ 38 നിലകളിലും ആളുകൾ താമസിക്കുന്നുണ്ട്. രണ്ട് നില സര്‍വീസിനും ഒൻപത് നിലകൾ പാർക്കിംഗിനുമായുള്ളതാണ്. ആദ്യ ഫയർ അലേർട്ട് ലഭിച്ചയുടൻ തന്നെ ഷാർജ സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി താമസക്കാരെ മുഴുവൻ ഒഴിപ്പിച്ചു. മിന,അൽ നഹ്ദ ഫയർ യൂണിറ്റിന് പുറമെ ഷാർജ പൊലീസ് എയർ വിംഗും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തെത്തിയിരുന്നു.
advertisement
ആദ്യം തീ പടർന്നപ്പോൾ തന്നെ ആളുകളെ ഒഴിപ്പിക്കാനായത് വൻ ദുരന്തം ഒഴിവാക്കിയെന്നാണ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി ഖാമിസ് അൽ നഖ്ബി അറിയിച്ചത്. സമയോചിത ഇടപെടൽ മൂലം മറ്റ് കെട്ടിടങ്ങളിലേക്ക് കൂടി തീ പടരുന്നതും ഒഴിവായെന്നും അദ്ദേഹം അറിയിച്ചു.
advertisement
അഗ്നിബാധയുടെ പശ്ചാത്തലത്തിൽ സമീപത്തെ കെട്ടിടങ്ങളിലുണ്ടായിരുന്ന ആളുകളെയും രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയില്‍ ജനവാസ മേഖലയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നി ബാധ
Next Article
advertisement
കോൺഗ്രസിന്റെ പ്രണബ് മുഖർജിയെ പിന്തുണച്ചതിന് സിപിഎം വിട്ട ബംഗാളിലെ നേതാവ് കോൺഗ്രസിലേക്ക് 
കോൺഗ്രസിന്റെ പ്രണബ് മുഖർജിയെ പിന്തുണച്ചതിന് സിപിഎം വിട്ട ബംഗാളിലെ നേതാവ് കോൺഗ്രസിലേക്ക് 
  • പ്രണബ് മുഖർജിയെ പിന്തുണച്ചതിനെ തുടർന്ന് 2012ൽ സിപിഎമ്മിൽ നിന്ന് പ്രസേൻജിത് ബോസ് രാജിവെച്ചു.

  • പ്രസേൻജിത് ബോസ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നു, ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പറഞ്ഞു.

  • എൻആർസിക്കെതിരെ ബോസ് നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി, കൊൽക്കത്ത സംയുക്ത ഫോറത്തിന്റെ കൺവീനറായിരുന്നു.

View All
advertisement