അച്ഛനും ചേട്ടനും മാത്രമല്ല; ആക്ഷനിൽ ഒരു കൈനോക്കി വിസ്മയയും; വീഡിയോ വൈറൽ

Last Updated:

അച്ഛന്റെയും ചേട്ടന്റെയും പാതയിൽ നിന്ന് വ്യത്യസ്തമായി എഴുത്തും വരയുമാണ് തന്റെ ലോകമെന്ന് വിസ്മയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മുണ്ടു മടുത്ത്, മീശ പിരിച്ച്, മുഷ്ടി ചുരുട്ടി ലാലേട്ടന്‍ തല്ലു തുടങ്ങിയാൽ പിന്നെ ആരാധകർക്ക് ആവേശമാണ്. സ്ഫടികം, നരസിംഹം, ആറാംതമ്പുരാൻ‌ തുടങ്ങിയ മോഹൻലാലിന്റെ ആക്ഷൻ ചിത്രങ്ങൾ എത്രകണ്ടാലും മതിവരില്ല.
അച്ഛന്റെ പാത പിന്തുടർന്നെത്തിയ മകൻ പ്രണവും ആക്ഷനിൽ ഒട്ടും പിന്നിലല്ല. പ്രണവ് തിരിച്ചു വരവിൽ ചെയ്ത ആദിയും ഇരുപത്തിയൊന്നാം നൂറ്റാണ്ടും ആക്ഷന് പ്രാധാന്യം നൽകുന്നതായിരുന്നു.
ആദ്യ ചിത്രമായ ആദിയിൽ പാർക്കൗറിലും രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സർഫിംഗിലുമുള്ള പാടവവും പ്രണവ് പ്രകടമാക്കിയിരുന്നു. ഇപ്പോഴിതാ അച്ഛനും ചേട്ടനും മാത്രമല്ല തനിക്കും ആക്ഷൻ വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയയും.
വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിസ്മയ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
advertisement








View this post on Instagram





💥🥊 @tony_lionheartmuaythai @fitkohthailand


A post shared by Maya Mohanlal (@mayamohanlal) on



advertisement
അതേസമയം അച്ഛന്റെയും ചേട്ടന്റെയും പാതയിൽ നിന്ന് വ്യത്യസ്തമായി എഴുത്തും വരയുമാണ് തന്റെ ലോകമെന്ന് വിസ്മയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
advertisement
[news]
ഒരു പുസ്തകം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് വിസ്മയ. 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്നു പേരിട്ടിരിക്കുന്ന പുസ്‌കത്തിന്റെ ഇതിവൃത്തം വിസ്മയയുടെ കവിതകളും പെയിന്റിംഗുകളുമാണ്. പുസ്തകത്തിന്റെ കവര്‍ പേജ് നേരത്തെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
അച്ഛനും ചേട്ടനും മാത്രമല്ല; ആക്ഷനിൽ ഒരു കൈനോക്കി വിസ്മയയും; വീഡിയോ വൈറൽ
Next Article
advertisement
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ; ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച, നാളെ പ്രധാനമന്ത്രിയെ കാണും
മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ; ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച, നാളെ പ്രധാനമന്ത്രിയെ കാണും
  • മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി, ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

  • മുണ്ടക്കൈ-ചൂരൽമല പാക്കേജ്, ദേശീയപാത വികസനം, എയിംസ് വിഷയങ്ങൾ ഉന്നയിക്കും.

  • നാളെ രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

View All
advertisement